Quantcast

എന്ത് ചെയ്യാം വിധി ഇംഗ്ലീഷിലായിപ്പോയി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്താനെ പരിഹസിച്ച് ഗിരിരാജ് സിങ്

കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ്, പാകിസ്താന് വന്‍ വിജയം നേടാനായെന്ന് പാക് സര്‍ക്കാരിന്റെ ട്വിറ്റര്‍ പേജില്‍ ട്വീറ്റ് വന്നത്

MediaOne Logo

Web Desk

  • Published:

    18 July 2019 4:52 AM GMT

എന്ത് ചെയ്യാം വിധി ഇംഗ്ലീഷിലായിപ്പോയി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്താനെ പരിഹസിച്ച് ഗിരിരാജ് സിങ്
X

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താന് വന്‍ വിജയം നേടാനായെന്ന് അഭിപ്രായപ്പെട്ട പാക് സര്‍ക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്തതിന്റെ കുഴപ്പമാണ് ഇതെന്ന് ഗിരിരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു.

കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ്, പാകിസ്താന് വന്‍ വിജയം നേടാനായെന്ന് പാക് സര്‍ക്കാരിന്റെ ട്വിറ്റര്‍ പേജില്‍ ട്വീറ്റ് വന്നത്. കുല്‍ഭൂഷണെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം കോടതി തള്ളിയെന്നും ഇത് പാകിസ്താന് വന്‍ വിജയമാണെന്നുമായിരുന്നു ട്വീറ്റ്. ഇതിനു ചുട്ട മറുപടിയാണ് ഗിരിരാജ് സിങ് നല്‍കിയത് നിങ്ങളുടെ തെറ്റല്ല, വിധി ഇംഗ്ലീഷിലായിപ്പോയതാണ്. സിങ് ട്വീറ്റ് ചെയ്തു. എന്തായാലും പാകിസ്താന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്നായിരുന്നു ഇന്ത്യയുടെ ഹരജി. കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ വിയന്ന പ്രമാണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്.വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിക്കുകയായിരുന്നു.

TAGS :

Next Story