Quantcast

‘അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്’ വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍

മനേഗാവ് സ്ഫോടന കേസില്‍ ജയില്‍ വാസമനുഷ്ടിച്ചിട്ടുള്ള പ്രഗ്യ വിവാദ പരാമര്‍ശങ്ങളാല്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

MediaOne Logo

Web Desk

  • Published:

    22 July 2019 7:00 AM GMT

‘അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്’ വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍
X

അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് ബോപ്പാല്‍ എം.പി പ്രഗ്യാ സിങ്ങ് ഠാക്കൂര്‍. തന്‍റെ ഏരിയയിലെ വൃത്തിഹീനതയെക്കുറിച്ച് പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന് മറുപടി നല്‍കുകായിരുന്നു എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിക്ക് നേരെ വിപരീതമായ രീതിയില്‍ പ്രതികരിച്ച എം.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

നിങ്ങളുടെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കലല്ല എന്‍റെ പണി. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ആ ജോലി ഞാന്‍ നിര്‍വഹിക്കും. അന്നും ഇന്നും ഞാന്‍ അതു തന്നെയാണ് പറയുന്നത്. ബോപ്പാല്‍ മണ്ഡലത്തിലെ സേഹോര്‍ എന്ന സ്ഥത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് പ്രഗ്യാ നല്‍കിയ മറുപടി ഇതായിരുന്നു.

തന്നെ വിളിച്ച് ഈ കാര്യങ്ങള്‍ പറയുന്നതിന് പകരം പ്രാദേശിക നേതാക്കളായ എം.എല്‍.എയോടും മുനിസിപ്പാലിറ്റിയോടും ഈ കാര്യം അറിയിക്കണമെന്നും അവരാണ് ഇതിന് പരിഹാരമുണ്ടാക്കേണ്ടത് എന്നും പ്രഗ്യ പ്രവര്‍ത്തകനോട് പറഞ്ഞു. മേല്‍ പറഞ്ഞ പ്രാദേശിക നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തി മണ്ഡലത്തിന്‍റെ സമഗ്രമായ വികസനത്തിനായി മുന്‍കൈ എടുക്കുക എന്നതാണ് തന്‍റെ ജോലിയെന്നും എം.പി പറഞ്ഞു. ബോപ്പാലില്‍ നിന്നും ജനവിധി തേടുന്ന കാലത്ത് മനേഗാവ് സ്ഫോടന കേസില്‍ ജയില്‍ വാസമനുഷ്ടിച്ചിട്ടുള്ള പ്രഗ്യ വിവാദ പരാമര്‍ശങ്ങളാല്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗാന്ധിജിയെ വധിച്ച ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു എന്നതായിരുന്നു പ്രധാന വിവാദ പരാമര്‍ശം.

TAGS :

Next Story