Quantcast

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കഷ്ണങ്ങളാക്കി; യുവാവ് ഗുരുതരാവസ്ഥയില്‍

ഞായറാഴ്ച രാത്രി വീട്ടില്‍ വച്ചാണ് രാജ്കുമാറിനെ പാമ്പ് കടിച്ചത്

MediaOne Logo

Web Desk

  • Published:

    29 July 2019 2:24 PM GMT

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കഷ്ണങ്ങളാക്കി; യുവാവ് ഗുരുതരാവസ്ഥയില്‍
X

മദ്യലഹരിയില്‍ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് ഉത്തര്‍പ്രദേശ് സ്വദേശി. മദ്യലഹരിയിലാണ് യുവാവിന്‍റെ പ്രവര്‍ത്തി. വിഷബാധയേറ്റ രാജ്കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി വീട്ടില്‍ വച്ചാണ് രാജ്കുമാറിനെ പാമ്പ് കടിച്ചത്. എന്നാല്‍ കടിച്ചപ്പോള്‍ തന്നെ ഇത് രാജ്കുമാര്‍ അറിഞ്ഞിരുന്നില്ല. ശേഷം പാമ്പ് കടിയേറ്റെന്ന് തിരിച്ചറിഞ്ഞ രാജ്കുമാര്‍ മദ്യലഹരിയില്‍ തിരിച്ചുകടിക്കുകയായിരുന്നെന്ന് രാജ്കുമാറിന്‍റെ അച്ഛന്‍ പറഞ്ഞു. രാജ്കുമാറിനെ വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നില്‍ക്കുകയാണ്. മകനെ ചികിത്സിക്കാന്‍ പണം തന്‍റെ പക്കല്‍ ഇല്ലെന്നും രാജ്കുമാറിന്‍റെ അച്ഛന്‍ പറയുന്നു.

TAGS :

Next Story