Quantcast

കശ്മീര്‍ വിഷയം; ബില്ലിനെ പിന്തുണച്ച് ബി.എസ്.പി എം.പിമാരും

MediaOne Logo

Web Desk

  • Published:

    5 Aug 2019 7:01 AM GMT

കശ്മീര്‍ വിഷയം; ബില്ലിനെ പിന്തുണച്ച് ബി.എസ്.പി എം.പിമാരും
X

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി സംബന്ധിച്ച് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ പിന്തുണച്ച് ബി.എസ്.പി രാജ്യസഭ എ.പിമാര്‍. ബി.എസ്.പി എം.പി സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം രാജ്യസഭയില്‍ പറഞ്ഞത്.‌‌

ഞാനും എന്‍റെ പാര്‍ട്ടിയും ഈ ബില്ലിനൊപ്പം നില്‍ക്കുന്നു. ഈ ബില്‍ പാസാവാന്‍ ഞങ്ങളും ആഗ്രഹിക്കുന്നു. ആര്‍ട്ടിക്കിള്‍ 370ക്കെതിരെയുള്ള ബില്ലിനെയും മറ്റ് ബില്ലുകളെയും പിന്തുണക്കുന്ന വിവരം അറിയിക്കുന്നു. സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 370ാം വകുപ്പാണ് റദ്ദാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370ാം വകുപ്പ്.

TAGS :

Next Story