Quantcast

ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവ്, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി....സുഷമാജിക്ക് വിശേഷണങ്ങള്‍ ഏറെയാണ്

1953 ഫെബ്രുവരി 14ന് ഹരിയാനയിലെ പാൽവാലിൽ ജനിച്ച സുഷമാ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന നേതാവാണ് 

MediaOne Logo

Web Desk

  • Published:

    7 Aug 2019 1:32 AM GMT

ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവ്, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി....സുഷമാജിക്ക് വിശേഷണങ്ങള്‍ ഏറെയാണ്
X

ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവായിരുന്നു സുഷമാ സ്വരാജ്. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായ സുഷമ, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്നീ റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

1953 ഫെബ്രുവരി 14ന് ഹരിയാനയിലെ പാൽവാലിൽ ജനിച്ച സുഷമാ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന നേതാവാണ്. ഹരിയാനയിലെ പാൽവാലിൽ അറിയപ്പെടുന്ന ആർ.എസ്.എസ് കുടുംബത്തില് ജനിച്ച അവര്‍ ചെറുപ്പം മുതലേ രാഷ്ട്രീയ രംഗത്ത് സജീവമായി. 1970 ൽ എ.ബി.വി.പിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ചുരുങ്ങിയ കാലത്തിനുള്ളില്‍ അറിയപ്പെടുന്ന പ്രഭാഷകയും സംഘാടകയുമായി മാറിയ സുഷമ വളരെ വേഗമാണ് രാഷ്ട്രീയ രംഗത്തെ പടവുകളോരോന്നും ചാടിക്കയറിയത്. എ.ബി.വി.പിയുടെ തീപ്പൊരി പ്രഭാഷക എന്നതില്‍ നിന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി, ഹരിയാന ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ്, ഡല്‍ഹി മുഖ്യമന്ത്രി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്നീ നിലകളിലേക്കെല്ലാമുള്ള വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഹരിയാന മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 25 വയസ് മാത്രമായിരുന്നു പ്രായം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോര്‍ഡും ഇതിലൂടെ അവര്‍ സ്വന്തമാക്കി.

വാജ്പേയി മന്ത്രി സഭയിൽ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരിക്കെ 1998 ൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ച് അവർ ഡൽഹി നിയമസഭയിലേക്കു മത്സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ പ്രൊഫസർ കിരൺ വാലിയെ പരാജയപ്പെടുത്തിയ സുഷമസ്വരാജ് ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ചുമതല നല്‍കുകയായിരുന്നു. പിന്നീട് പലതവണ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്ന സുഷമ, കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ കാഴ്ച വെച്ച പ്രവര്‍ത്തനങ്ങളാണ് ഏറെ ശ്രദ്ധേയമായത്. ആദ്യ രോഗങ്ങള്‍ തളര്‍ത്തുന്നതുവരെയും രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന അവര്‍, രാഷ്ട്രീയ, രാഷ്ട്രീയേതര രംഗങ്ങളിലെല്ലാം വലിയ മാതൃകകള്‍ കാഴ്ച വച്ചാണ് ക‍ടന്നുപോകുന്നത്.

ये भी पà¥�ें- മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

TAGS :

Next Story