Quantcast

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതിവരുത്തുമെന്ന് അമിത് ഷാ 

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 Aug 2019 11:32 AM GMT

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതിവരുത്തുമെന്ന് അമിത് ഷാ 
X

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍ 370 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആന്‍ഡ് ലീഡിങ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കശ്മീരിനോ രാജ്യത്തിനോ ഒരു ഗുണവുമുണ്ടായില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story