Quantcast

ഹലാൽ ഭക്ഷണം: മക്‌ഡൊണാൾഡ് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് സംഘ് പ്രചരണം 

#BoycottMcDonalds ട്രെന്റാക്കുന്നതിനെ പരിഹസിച്ചുള്ള ട്വീറ്റുകളും നിരവധിയുണ്ട്. 

MediaOne Logo

Web Desk

  • Published:

    23 Aug 2019 12:06 PM GMT

ഹലാൽ ഭക്ഷണം: മക്‌ഡൊണാൾഡ് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് സംഘ് പ്രചരണം 
X

ഭക്ഷണ വിതരണശൃംഖലയായ സൊമാറ്റോക്കു പിന്നാലെ അമേരിക്കൻ ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്‌ഡൊണാൾഡ്‌സിനും ബഹിഷ്‌കരണ ഭീഷണി. തങ്ങളുടെ എല്ലാ റസ്റ്റോറന്റുകളിലും ഹലാൽ ഫുഡ് ഉണ്ടെന്ന് മക്‌ഡൊണാൾഡ്‌സ് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ബഹിഷ്‌കരണ ആഹ്വാനം നിറയുന്നത്. സംഘ് പരിവാർ സൈബർ അണികളാണ് ഇതിനു പിന്നിൽ.

ഹിബ ലിയാസ് എന്നയാളുടെ അന്വേഷണത്തിനു മറുപടിയായാണ് ഇന്ത്യയിലെ തങ്ങളുടെ എല്ലാ റസ്റ്റോറന്റുകളും ഹലാൽ സർട്ടിഫൈഡ് ആണെന്ന് മക്‌ഡൊണാൾഡ്‌സ് വ്യക്തമാക്കിയത്.

'എല്ലാ റസ്റ്റോറന്റുകൡും ഞങ്ങൾ ഉപയോഗിക്കുന്ന മാംസം ഉന്നത നിലവാരത്തിലുള്ളതാണ്. സർക്കാർ അംഗീകാരമുള്ള, എച്ച്.എ.സി.സി.പി സർട്ടിഫിക്കറ്റുള്ള വിതരണക്കാരിൽ നിന്നാണ് ഞങ്ങൾ വാങ്ങുന്നത്. ഞങ്ങളുടെ എല്ലാ റസ്റ്റോറന്റുകൾക്കും ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ട്. ഉറപ്പുവരുത്തുന്നതിനും സംതൃപ്തിക്കുമായി ഓരോ റസ്‌റ്റോറന്റിലെയും മാനേജർമാരോട് സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടാവുന്നതാണ്.' രണ്ട് ട്വീറ്റുകളിലായി മക്‌ഡൊണാൾഡ്‌സ് ഇന്ത്യ കുറിച്ചു.

ഹലാൽ രീതിയിൽ അറുത്ത ജീവികളുടെ മാംസം ഹിന്ദു, സിഖ് മതവിശ്വാസികൾക്ക് വിളമ്പുന്നതിലുള്ള ശരിയല്ലെന്നാരോപിച്ചാണ് മക്‌ഡൊണാൾഡ്‌സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം. ജീവികളുടെ കഴുത്തിലെ ഞരമ്പും ശ്വാസനാളവും രക്തക്കുഴലുകളും മുറിയുന്ന വിധത്തിലുള്ള അറവു രീതിയാണ് ഹലാലിലേത്. ഒറ്റവെട്ടിന് കഴുത്ത് ഛേദിക്കുന്ന 'ജട്ക' രീതിയിലുള്ള മാംസങ്ങളാണ് ഹിന്ദുക്കൾക്ക് വേണ്ടതെന്നും മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റുകളിൽ ഈ രീതിയിലുള്ള ഭക്ഷണം ആവശ്യപ്പെടണമെന്നും ട്വീറ്റുകളിൽ പറയുന്നു.

അതേസമയം, #BoycottMcDonalds ട്രെന്റാക്കുന്നതിനെ പരിഹസിച്ചുള്ള ട്വീറ്റുകളും നിരവധിയുണ്ട്. സുപ്രധാനമായ മറ്റു വിഷയങ്ങൾ ഒഴിവാക്കി ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ കേന്ദ്രീകരിക്കുന്നതിനെതിരെയും ചിലർ അഭിപ്രായം രേഖപ്പെടുത്തുന്നു:

അല്ലെങ്കില്‍ തന്നെ നമ്മള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയില്‍ ബിസിനസ് നടത്തുന്ന അന്താരാഷ്ട്ര ഔട്ട്ലെറ്റുകളുടെ ആത്മവീര്യം കെടുത്താനാണ് ഭ്രാന്തന്മാരായ സംഘികള്‍ ശ്രമിക്കുന്നത്. നിരവധി പേര്‍ക്ക് മക്ഡൊണാള്‍ഡ് ജോലി നല്‍കുന്ന കാര്യം അവര്‍ക്കറിയില്ലേ. ഇവരുടെ വെറുപ്പ് എല്ലാവരെയും മുക്കിത്താഴ്ത്തും.

ഇതൊരു സ്ഥിരം ശീലമായി മാറിയിരിക്കുന്നു. മുസ്ലിംകള്‍ക്കും സിഖുകാര്‍ക്കുമിടയില്‍ ഏതെങ്കിലും വിധത്തില്‍ ഐക്യം രൂപപ്പെടുമ്പോഴൊക്കെ സംഘികള്‍ ജട്ക - ഹലാല്‍ വിവാദം ഉയര്‍ത്തിക്കൊണ്ടുവരും. അതിന്‍റെ പുതിയ ഉദാഹരണമാണ് മക്ഡൊണാള്‍ഡ് ബഹിഷ്കരണം. മുമ്പത്തേതില്‍ നിന്നു വ്യത്യസ്തമായി ഇരു സമുദായങ്ങളും പരസ്പരം ബഹുമാനിക്കുകയും ഈ അസംബന്ധത്തില്‍ വീഴാതിരിക്കുകയും ചെയ്യട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

TAGS :

Next Story