Quantcast

ബഹുകക്ഷിജനാധിപത്യം ഇന്ത്യയില്‍ വിജയം കണ്ടോയെന്ന് അമിത് ഷാ

ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓൾ ഇന്ത്യ മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ യോഗത്തിൽ സംസാരിക്കെവെയാണ് ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ മന്ത്രയുടെ അഭിപ്രായ പ്രകടനം

MediaOne Logo

Web Desk 11

  • Published:

    18 Sep 2019 5:34 AM GMT

ബഹുകക്ഷിജനാധിപത്യം ഇന്ത്യയില്‍ വിജയം കണ്ടോയെന്ന് അമിത് ഷാ
X

ഭരണഘടനാശില്‍പ്പികള്‍ വിഭാവനം ചെയ്ത പോലെ ബഹുകക്ഷിജനാധിപത്യം ഇന്ത്യയില്‍ വിജയം കണ്ടോയെന്ന് സംശയമാണെന്ന് കേന്ദ്ര ആഭന്തരമന്ത്രി അമിത് ഷാ. ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓൾ ഇന്ത്യ മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ യോഗത്തിൽ സംസാരിക്കെവെയാണ് ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ മന്ത്രിയുടെ അഭിപ്രായ പ്രകടനം. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പിനായി ബി.ജെ.പി മുറവിളി കൂട്ടുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

“തുല്യതയും രാജ്യത്തിന്‍റെ പുരോഗതിയുമാണ് ഭരണഘടനാശില്പികൾ ലക്ഷ്യമിട്ടത്. വിവിധ രാജ്യങ്ങളിലെ ജനാധിപത്യസമ്പ്രദായങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ബഹുകക്ഷിസമ്പ്രദായം അവർ സ്വീകരിച്ചത്. എല്ലാ വിഭാഗക്കാർക്കും പ്രാതിനിധ്യം ലഭിക്കണമെന്നാണ് അവർ ആഗ്രഹിച്ചത്. എന്നാൽ, സ്വാതന്ത്ര്യംകിട്ടി 70 വർഷം കഴിയുമ്പോൾ ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടോയെന്ന സംശയമാണ് ജനങ്ങളുടെ മനസ്സിലുള്ളത്. അവർ നിരാശരാണ്” അമിത് ഷാ പറഞ്ഞു.

“കഴിഞ്ഞ യു.പി.എ. സർക്കാരിെന്റ ഭരണകാലത്ത് എല്ലാദിവസവും അഴിമതിയുടെ വാർത്തകളാണ് കേട്ടിരുന്നത്. അതിർത്തി അരക്ഷിതമായിരുന്നു. പട്ടാളക്കാരുടെ തലയറത്തു. സ്ത്രീകൾ ഭീതിയിലായിരുന്നു. ജനങ്ങൾ എന്നും നിരത്തിലിറങ്ങി പ്രതിഷേധിച്ചു. സർക്കാർ രാഷ്ട്രീയപരമായി തളർവാതം പിടിച്ച അവസ്ഥയിലായി. ഒരു തീരുമാനവും കൈക്കൊള്ളാറില്ലായിരുന്നു- ഷാ ആരോപിച്ചു.

ചില സർക്കാരുകൾ 30 വർഷം ഭരിച്ചിട്ട് ഒരു തീരുമാനം മാത്രം കൈക്കൊണ്ടപ്പോൾ, മോദി സർക്കാർ അഞ്ചുവർഷംകൊണ്ട് 50 തീരുമാനമെടുത്തതായി അമിത് ഷാ പറഞ്ഞു. ജി.എസ്.ടി., നോട്ട് അസാധുവാക്കൽ തുടങ്ങിയ നിർണായക തീരുമാനങ്ങൾ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചു. ഒരു സർക്കാരിനും ഇത്തരത്തിൽ ധൈര്യമുണ്ടായിട്ടില്ലെന്നും ഷാ അവകാശപ്പെട്ടു.

TAGS :

Next Story