Quantcast

‘ജമ്മു കശ്മീരിനും ലഡാക്കിനും ഇന്ന് പുതിയ ചുവടുവെപ്പ്’

സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിന വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

MediaOne Logo

Web Desk

  • Published:

    31 Oct 2019 7:34 AM GMT

‘ജമ്മു കശ്മീരിനും ലഡാക്കിനും ഇന്ന് പുതിയ ചുവടുവെപ്പ്’
X

ജമ്മു കശ്മീരിൽ രാഷ്ട്രീയ സ്ഥിരതയും ജനാധിപത്യവും പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും, രണ്ട് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് നിലവിൽ വരികയും ചെയ്ത പശ്ചാതലത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ജമ്മു കശ്മീരും ലഡാകും ഇന്ന് പുതിയ ഭാവിയിലേക്ക് ചുവട് വെക്കുകയാണെന്ന് മോദി ഗുജറാത്തിൽ പറഞ്ഞു. വിഘടനവാദവും, തീവ്രവാദവും മാത്രമാണ് 370ാം അനുച്ഛേദം സംസ്ഥാനത്തിന് നൽകിയത്. തീവ്രവാദം നിരവധി പേരെ കൊലപ്പെടുത്തുകയും നിരവധി മാതാക്കൾക്ക് മക്കളെ നഷ്ടപ്പെടുത്തുകയും ചെയ്ത നാടാണ് ജമ്മു കശ്മീർ. ഇതിനാണ് ഇന്ന് അന്ത്യം കുറിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.

സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിന വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. പട്ടേൽ സ്വപ്നം കണ്ടപോലെ, സുശക്തമായ വിശ്വാസത്തിൻ മേൽ രാജ്യത്തെ കൂട്ടിയിണക്കാനാണ് നാം ശ്രദ്ധപുലർത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്ടേലിന്റെ കയ്യിലായിരുന്നു കാര്യങ്ങളെങ്കിൽ, കശ്മീരിന്റെ പ്രത്യേക പദവി ഇത്രയും കാലം നിലനിൽക്കില്ലായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലനിന്നിരുന്ന കാലമുണ്ടായിരുന്നു രാജ്യത്ത്. ഇന്നതിന് മാറ്റം സംഭവിച്ചുവെന്ന് മോദി കൂട്ടിച്ചേർത്തു. ഇന്ത്യയുമായി ഒരു യുദ്ധം പോലും ജയിക്കാൻ കഴിയാത്ത ശക്തികളാണ് രാജ്യത്തിന്റെ ഏകത്വത്തെ നശിപ്പിക്കാൻ നോക്കുന്നതെന്ന് പാകിസ്താനെ സൂചിപ്പിച്ച് മോദി പറഞ്ഞു. നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ അഭിമാനമാനവും അടയാളവുമാണെന്നും മോദി പറഞ്ഞു.

TAGS :

Next Story