Quantcast

രാജ്യത്തിന്റെ കണ്ണും കാതും സുപ്രീം കോടതിയിലേക്ക്....

ബാബരി ഭൂമി കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്തായാലും അതുണ്ടാക്കാന്‍ പൊകുന്ന അലയൊലികള്‍ ചെറുതല്ല

MediaOne Logo

Web Desk

  • Published:

    9 Nov 2019 1:07 AM GMT

രാജ്യത്തിന്റെ കണ്ണും കാതും സുപ്രീം കോടതിയിലേക്ക്....
X

നാല്‍പത് ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലൊടുവിലാണ് ബാബരി ഭൂമി കേസില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിക്കുന്നത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിന് കൂടിയാണ് നാളെ വിധിയുണ്ടാകുന്നത്.

ये भी पà¥�ें- ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രധാന വിധി ഇന്ന്; അതീവ ജാഗ്രതയില്‍ രാജ്യം

രാജ്യത്തിന്റെ കണ്ണും കാതും സുപ്രീം കോടതിയിലേക്കാണ്. ബാബരി ഭൂമി കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്തായാലും അതുണ്ടാക്കാന്‍ പൊകുന്ന അലയൊലികള്‍ ചെറുതല്ല.

2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷമാണ് കേസുകളെല്ലാം അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നത് . പതിന‍ഞ്ച് വര്‍ഷം കൊണ്ട് 9 മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. അതായത് രാമന്റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം ഇത് ഈ വസ്തുവിന്റെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ടു വെളിയിലുള്ള മൂന്നിലൊന്നു ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ വിയോജിച്ച് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിച്ചു.

ये भी पà¥�ें- ബാബരി വിധി: സംസ്ഥാനത്തും ജാഗ്രതാനിര്‍ദേശം, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി 

ഇതോടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യപ്പെട്ടു.അപ്പീലുകളില്‍ 2011ല്‍ വാദം തുടങ്ങി. 2018 മാര്‍ച്ച് 8ന് മധ്യസ്ഥ സമിതിയെ ഏല്‍പ്പിച്ചു. ശ്രീ ശ്രീ രവിശങ്കര്‍, ജെ കലീഫുള്ള, ശ്രീറാം പഞ്ചു എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയമെന്ന് സുപ്രീം കോടതി നിരക്ഷിച്ചു. 2019 ആഗസ്റ്റ് 6 മുതല്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങി. ഇത് ഒക്ടോബര്‍ 16ന് തീര്‍ന്നു.

ये भी पà¥�ें- ബാബരി ഭൂമി തര്‍ക്കം; നാള്‍വഴിയിലൂടെ..

TAGS :

Next Story