Quantcast

2021 ൽ അത്ഭുതം നടക്കും; കമലുമായി സഖ്യ സാധ്യത ആവര്‍ത്തിച്ച് രജനീകാന്ത്

റീൽ മുഖ്യമന്ത്രിയാവാനേ രജനിക്ക് സാധിക്കുകയുള്ളൂവെന്നും റിയൽ മുഖ്യമന്ത്രിയാവില്ലെന്ന കളിയാക്കലും അണ്ണാ ഡി.എം.കെയുടെ ഭാഗത്തു നിന്നും ഉണ്ടായി

MediaOne Logo

  • Published:

    21 Nov 2019 12:43 PM GMT

2021 ൽ അത്ഭുതം നടക്കും; കമലുമായി സഖ്യ സാധ്യത ആവര്‍ത്തിച്ച് രജനീകാന്ത്
X

2021 ലെ തെരഞ്ഞെടുപ്പിൽ അത്ഭുതം സംഭവിക്കുമെന്ന് നടൻ രജനീകാന്ത്. കമലുമായി ചേര്‍ന്ന ശേഷം മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കും. ഏത് രാഷ്ട്രീയമാണ് വിജയിക്കുകയെന്ന് അപ്പോൾ അറിയാമെന്നും രജനീകാന്ത് പറഞ്ഞു.

ജനങ്ങളുടെ നന്മയ്ക്കായി കമൽഹാസനുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് രജനീകാന്ത് പറഞ്ഞതോടെ തന്നെ അണ്ണാ ഡി.എം.കെയിൽ നിന്ന് രൂക്ഷ വിമർശനം ഉണ്ടായിരുന്നു. അധ്യാത്മിക രാഷ്ട്രീയം തമിഴ്നാട്ടിൽ വിലപ്പോവില്ലെന്ന് മന്ത്രി ഡി.ജയകുമാർ പറഞ്ഞു. ഇതിന് മറുപടിയുമായാണ് രജനീകാന്ത് വീണ്ടും രംഗത്തെത്തിയത്.

റീൽ മുഖ്യമന്ത്രിയാവാനേ രജനിക്ക് സാധിക്കുകയുള്ളൂവെന്നും റിയൽ മുഖ്യമന്ത്രിയാവില്ലെന്ന കളിയാക്കലും അണ്ണാ ഡി.എം.കെയുടെ ഭാഗത്തു നിന്നും ഉണ്ടായി. സഖ്യ സാധ്യതയെ കമൽ ഹാസനും സ്വാഗതം ചെയ്തതോടെയാണ് രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിച്ചത്.

TAGS :

Next Story