Quantcast

കുറച്ച് ഫെവീക്കോള്‍ തേച്ച് അതില്‍ കയറിയിരുന്നോ... ബി.ജെ.പിയെ പരിഹസിച്ച് ഉദ്ദവ് താക്കറെ

ജനാധിപത്യത്തിന്റെ പേരിലുള്ള കുട്ടിക്കളി ചിരിപ്പിക്കുന്നതാണ്. ഇനിയിപ്പോ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതില്ല. 

MediaOne Logo

Web Desk

  • Published:

    23 Nov 2019 11:31 AM GMT

കുറച്ച് ഫെവീക്കോള്‍ തേച്ച് അതില്‍ കയറിയിരുന്നോ... ബി.ജെ.പിയെ പരിഹസിച്ച് ഉദ്ദവ് താക്കറെ
X

നാടകീയ സര്‍ക്കാര്‍ രൂപീകരണത്തെ 'മഹാരാഷ്ട്രയിലെ സർജിക്കൽ സ്‌ട്രൈക്ക്' എന്ന് വിശേഷിപ്പിച്ച ശിവസേന മേധാവി ഉദ്ദവ് താക്കറെ, ബി.ജെ.പിയെ “ആത്മരതിക്കാരെന്ന്” എന്ന് വിളിക്കുകയും ചെയ്തു. ബി.ജെ.പിയോട് അധികാരത്തിന്റെ കസേരയില്‍ കുറച്ച് ഫെവിക്കോള്‍ തേച്ച് അവിടെ കയറി ഇരിക്കാനും താക്കറെ പരിഹസിച്ചു. അജിത് പവാറിന്റെ നീക്കം ഭരണഘടനയെയും ജനവിധിയെയും അവഹേളിക്കുന്നതാണെന്നും താക്കറെ കൂട്ടിച്ചേർത്തു.

ये भी पà¥�ें- ഒന്‍പത് എന്‍.സി.പി എം.എല്‍.എമാരെ ബി.ജെ.പി വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുന്നു

"ജനാധിപത്യത്തിന്റെ പേരിലുള്ള കുട്ടിക്കളി ചിരിപ്പിക്കുന്നതാണ്. ഇനിയിപ്പോ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതില്ല. ഇത് മഹാരാഷ്ട്രയിലെ ഒരു സർജിക്കൽ സ്ട്രൈക്കാണ്. അച്ചടക്കനടപടിയെക്കുറിച്ച് ഞങ്ങൾ തീരുമാനമെടുക്കും," മുംബൈയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താക്കറെ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് രാവിലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നവംബർ 12 ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സത്യപ്രതിജ്ഞ.

ये भी पà¥�ें- അജിത് പവാറിനൊപ്പം പത്തുപേർ മാത്രം; സർക്കാർ രൂപീകരിക്കുമെന്ന് പവാറും താക്കറെയും

ഇന്ന് രാവിലെ 5.47 നാണ് രാഷ്ട്രപതി ഭരണം റദ്ദാക്കാനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുകയും ഇതുസംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുറപ്പെടുവിക്കുകയും ചെയ്തത്. ശിവസേന-എൻ.‌സി‌.പി-കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ബി.ജെ.പിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'. ഇത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ഞെട്ടലാണുണ്ടാക്കിയത്.

ഇതൊക്കെയാണെങ്കിലും സർക്കാരുണ്ടാക്കാൻ ബി.ജെ.പിയെ പിന്തുണയ്ക്കുകയെന്നത് അനന്തരവൻ അജിത് പവാറിന്റെ സ്വന്തം തീരുമാനമാണെന്നും പാർട്ടിയുടെ തീരുമാനമല്ലെന്നും ശരദ് പവാർ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story