Quantcast

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി

കലിയഗഞ്ച്, ഖരക്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്

MediaOne Logo

Web Desk

  • Published:

    28 Nov 2019 10:34 AM GMT

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി
X

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി. വികസനമാണ് ബംഗാളില്‍ ജയിച്ചിരിക്കുന്നത്, ധാര്‍ഷ്ട്യം ബംഗാളില്‍ ചിലവാകില്ല. ജനങ്ങള്‍ ബി.ജെ.പിയെ തിരസ്‌കരിച്ചുവെന്നും മമത പറഞ്ഞു. ജനങ്ങളോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുകയാണ്. ഇതിനെതിരായ ജനവിധി കൂടിയാണ് ബംഗാളില്‍ ഉണ്ടായതെന്ന് പൗരത്വ രജിസ്റ്റര്‍ സൂചിപ്പിച്ച് മമത വ്യക്തമാക്കി.

കലിയഗഞ്ച്, ഖരക്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഖരഗ്പൂര്‍ ബി.ജെ.പിയുടേയും കലിയഗഞ്ച് കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റായിരുന്നു എങ്കില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂല്‍ സിറ്റിങ് സീറ്റ്. . കലിയഗഞ്ചിലും ഖരഗ്പൂരിലും ഇതാദ്യമായാണ് തൃണമൂല്‍ ജയിക്കുന്നത്.

TAGS :

Next Story