Quantcast

ബാല്‍ താക്കറെയും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രങ്ങളുമായി ശിവസേനാ ആസ്ഥാനം

ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേല്‍ക്കാന്‍ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്

MediaOne Logo

Web Desk

  • Published:

    28 Nov 2019 10:56 AM GMT

ബാല്‍ താക്കറെയും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രങ്ങളുമായി ശിവസേനാ ആസ്ഥാനം
X

ബാല്‍ താക്കറെയും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രങ്ങളുമായി ശിവസേനാ ആസ്ഥാനം. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേല്‍ക്കാന്‍ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആശംസാ പോസ്റ്റർ ഉയര്‍ന്നത്. "ബാലാസാഹേബ് താക്കറെയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ശിവസേനയില്‍നിന്ന് മുഖ്യമന്ത്രി" എന്നെഴുതിയ പോസ്റ്ററിലെ ബാല്‍ താക്കറെയും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രമാണ് ചർച്ചയാവുന്നത്. ഉദ്ധവിന്റെയും മകനും വര്‍ളി എം.എല്‍.എയുമായ ആദിത്യ താക്കറെയുടെയും ചിത്രവും പോസ്റ്ററിലുണ്ട്. 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഉള്‍പ്പെടെ ഇന്ദിരാ ഗാന്ധിയുടെ പല നടപടികളെയും ബാല്‍ താക്കറെ പിന്തുണച്ചിരുന്നുവെന്നാണ് ശിവസേന അവകാശപ്പെടുന്നത്.

മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിയോജിപ്പിനെ തുടര്‍ന്നാണ് ബി.ജെ.പി-ശിവസേന സഖ്യം തകര്‍ന്നത്.

TAGS :

Next Story