Quantcast

യു.പിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; മധ്യപ്രദേശില്‍ നിരോധനാജ്ഞ,ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദ്

ഉത്തര്‍പ്രദേശില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര്‍ക്ക് നേരെയും വെടിയുതിര്‍ത്തിട്ടില്ലെന്നാണ് പൊലീസ് മേധാവി ഒ.പി സിങിന്റെ വിശദീകരണം

MediaOne Logo

Web Desk

  • Published:

    21 Dec 2019 4:47 AM GMT

യു.പിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; മധ്യപ്രദേശില്‍ നിരോധനാജ്ഞ,ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദ്
X

പൌരത്വ നിയമ ഭേദഗതിക്കെതിരായി ഉത്തരേന്ത്യയില്‍ തുടരുന്ന പ്രതിഷേധം ശക്തമാകുന്നു. ഉത്തര്‍പ്രദേശില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായതായി റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ ആര്‍ക്ക് നേരെയും വെടിയുതിര്‍ത്തിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ.പി സിങിന്റെ വിശദീകരണം. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നു.

അതിനിടയില്‍ പൌരത്വ നിയമ ഭേദഗതിക്കെതിരെ ജമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാദിനെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പ് ജമാ മസ്ജിദിന് മുന്‍പില്‍ നിന്നും പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. പശ്ചിമബംഗാളിലും പ്രതിഷേധം അലയടിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തിയാണ് മുഴുവന്‍ റാലികള്‍ക്കും നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം പ്രക്ഷോഭത്തില്‍ പങ്കാളികളാണ്.

TAGS :

Next Story