Quantcast

കരസേന മേധാവി മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാർട്ടികൾ

വിരമിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായിരിക്കുന്നത്.

MediaOne Logo

  • Published:

    27 Dec 2019 2:21 AM GMT

കരസേന മേധാവി മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാർട്ടികൾ
X

കരസേന മേധാവി ബിപിൻ റാവത്ത് മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാർട്ടികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച സാഹചര്യത്തിലാണ് ആവശ്യം. ജനകീയ വിഷയങ്ങളിൽ സൈന്യം ഇടപെടുന്നത് ഭരണഘടന ലംഘനമാണെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചു.

വിരമിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായിരിക്കുന്നത്. കലാപം അഴിച്ചുവിടുന്ന ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ലെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

ബിപിൻ റാവത്തിന്റെ പ്രസ്താവന എല്ലാ പരിധികളും ലംഘിക്കുന്നതും സൈന്യത്തിന്റെ നിക്ഷ്പക്ഷത തകർക്കുന്നതുമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. പ്രസ്താവന ആക്ഷേപവും അധാർമികവും ആണ്. ബിപിൻ റാവത്ത് പെരുമാറിയത് ബി.ജെ.പി നേതാവിനെ പോലെയാണ്. സൈന്യത്തിൻറെ നിഷ്പക്ഷത നിലനിർത്താൻ ബിപിൻ റാവത്തിനെ നിയന്ത്രിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രസ്താവന രാജ്യത്തെ വിവിധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് എ.ഐ.എം.എം ആരോപിച്ചു. പ്രസ്താവന രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങൾക്ക് ആഘാതമേൽപ്പിക്കുന്നതാണ്. മോദി സർക്കാരിന് കീഴിൽ രാജ്യത്തെ സ്ഥിതിഗതികൾ എത്രത്തോളം അധപതിച്ചു എന്നതിന് തെളിവാണിതെന്നും ണെന്ന് ഇടതുപാർട്ടികൾ പ്രതികരിച്ചു. പ്രസ്താവന വിവാദമായതോടെ ബിപിൻ റാവത്ത് പൗരത്വഭേദഗതി നിയമത്തെ പരാമർശിച്ചിട്ടില്ല എന്ന് കരസേന വിശദീകരിച്ചു. ഒരു രാഷ്ട്രീയ സംഭവത്തെയും വ്യക്തിത്വത്തെയും പരാമർശിച്ചിട്ടില്ല. ഇന്ത്യയിലെ ഭാവി പൗരന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു ബിപിൻ റാവത്ത് എന്നാണ് വിശദീകരണം.

TAGS :

Next Story