Quantcast

എ.ബി.വി.പി ആക്രമണം ഇവിടെ മാത്രമല്ല, എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ആര്‍ എസ്.എസ് പിന്തുണയോടെ നടക്കുന്നതാണന്ന് ഐഷെ ഘോഷ്

ജെ.എന്‍.യു ക്യാമ്പസില്‍ ഇന്നലെയുണ്ടായ എ.ബി.വി.പി ആക്രമണത്തില്‍ സംഘപരിവാറിനെതിരെ തുറന്നടിച്ച് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ്

MediaOne Logo

Web Desk

  • Published:

    6 Jan 2020 1:11 PM GMT

എ.ബി.വി.പി ആക്രമണം ഇവിടെ മാത്രമല്ല, എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ആര്‍ എസ്.എസ് പിന്തുണയോടെ നടക്കുന്നതാണന്ന് ഐഷെ ഘോഷ്
X

ജെ.എന്‍.യു ക്യാമ്പസില്‍ ഇന്നലെയുണ്ടായ എ.ബി.വി.പി ആക്രമണത്തില്‍ സംഘപരിവാറിനെതിരെ തുറന്നടിച്ച് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ്. ക്യാമ്പസില്‍ നടന്ന അക്രമത്തില്‍ ഐഷെ ഘോഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എ,ബി.വി.പി ആക്രമണം ഇവിടെ മാത്രമല്ല, എല്ലാ സെൻട്രൽ സർവകലാശാലകളിലും ആര്‍.എസ്.എസ്-ബി.ജെ.പി പിന്തുണയോടെ എ.ബി.വി.പി ഇത് തുടരുന്നു. ജനാധിപത്യ രീതിയിലാണ് ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം വിപരീതമായാണ് ഇവിടെയുള്ള എ.ബി.വി.പി പ്രവര്‍ത്തകരുടെ പെരുമാറ്റവും ഇടപെടലും.

പൂർണമായും ആസൂത്രിതമായ ആക്രമണമായിരുന്നു ജെ.എന്‍.യുവില്‍ നടന്നത്. വിദ്യാർത്ഥികളും അധ്യാപകരും ജെ.എന്‍.യു.എസ്.യു ഓഫീസിലുള്ള ജീവനക്കാരും ക്രൂരമായ ആക്രമണത്തിന് ഇരയായി. എന്നാല്‍ ഇതു കൊണ്ടൊന്നും പിന്‍വാങ്ങാന്‍ തയ്യാറല്ല. ഇനിയും പോരാട്ടം തുടരും. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഒരു വിധത്തിലും ഞങ്ങളെ തോൽപിക്കാനാകില്ല. ഇതിനെല്ലാം ചർച്ചകളിലൂടെയും സംവാദത്തിലൂടെയും നിലപാടുകളിലൂടെയും മറുപടി നൽകുമെന്നും ഐഷെ ഘോഷ് കൂട്ടിച്ചേര്‍ത്തു.

വി.സി രാജിവക്കാന്‍ തയ്യാറാകണം, ഇല്ലെങ്കിൽ ഹ്യൂമന്‍ റിസോഴ്സ് മിനിസ്ട്ര് വി സിയെ പുറത്താക്കണമെന്നും ഐഷെ ഘോഷ് ആവശ്യപ്പെട്ടു. ജനുവരി 8 ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഐഷെ ഘോഷ് പറഞ്ഞു.

TAGS :

Next Story