Quantcast

‘പാര്‍ട്ടികള്‍ക്കല്ല, ഡല്‍ഹിക്കായി വോട്ട് നല്‍കൂ’

ഡല്‍ഹി പൊലീസും സിവിക് ബോഡിയും ബി.ജെ.പിയുടെ കേന്ദ്രസർക്കാറിന് കീഴിലാണ്

MediaOne Logo

Web Desk

  • Published:

    6 Jan 2020 2:45 PM GMT

‘പാര്‍ട്ടികള്‍ക്കല്ല, ഡല്‍ഹിക്കായി വോട്ട് നല്‍കൂ’
X

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. പാർട്ടികൾക്ക് വോട്ട് നൽകുന്നതിന് പകരം, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തവണ ഡൽഹിക്ക് വോട്ട് നൽകാൻ കെ‍ജ്‍രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു. ഡല്‍ഹിയില്‍ മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്.

ആം ആദ്മി സർക്കാറിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു കെജ്‍രിവാൾ. ഡൽഹിയിലെ സ്കൂളുകൾ ഇന്ന് പ്രവർത്തിക്കുന്നത് നല്ല നിലയിലാണ്. വീടുകളിൽ കുടവെള്ളം എത്തിക്കാൻ സാധിച്ചു. സർക്കാറിന് ചെയ്യാൻ സാധിക്കുന്നിടത്തെല്ലാം മാറ്റം കാെണ്ടുവരാൻ സാധിച്ചു. എഴുപത് വർഷങ്ങളില്‍ ആദ്യമായി ഡൽഹി ജനത വികസനത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും കെജ്‍രിവാൾ പറഞ്ഞു.

സർക്കാറിന്റെ പ്രവർത്തനങ്ങൾ ബോധ്യപ്പെട്ട ജനങ്ങൾ വോട്ട് നൽകും. പൊലീസും സിവിക് ബോഡിയും ബി.ജെ.പിയുടെ കേന്ദ്രസർക്കാറിന് കീഴിലാണ്. വികസനത്തിന്റെ കാര്യത്തിൽ എവിടെയും വിവേചനം കാണിച്ചില്ലെന്നും അരവിന്ദ് കെജ്‍രിവാൾ പറ‍ഞ്ഞു.

ഡൽഹിക്ക് വേണ്ടി നിങ്ങളുടെ വോട്ടുകൾ നൽകൂ എന്നാണ് ബി.ജെ.പിയെ പിന്തുണക്കുന്നവരോടും പറയാനുള്ളതെന്ന് കെജ്‍രിവാൾ പറഞ്ഞു. 70ൽ 67 സീറ്റുകൾ നേടിയാണ് 2015ലെ തെരഞ്ഞെടുപ്പിൽ ആം ആദ്മി സർക്കാർ ഡൽഹിയിൽ അധികാരം പിടിച്ചത്.

TAGS :

Next Story