Quantcast

പൗരത്വ ഭേദഗതി നിയമം; മോദിയെ അഭിനന്ദിച്ച് കത്തെഴുതണമെന്ന് സ്കൂൾ, വ്യാപക പ്രതിഷേധം

പിഎംഒ, സൗത്ത് ബ്ലോക്ക് റെസിഡന്‍ഷ്യൽ ബിൽഡിങ്, റെയ്സിന ഹിൽസ്, ന്യൂഡൽഹി’ എന്ന വിലാസം എഴുതി, സ്വന്തം വീട്ടു വിലാസവും എഴുതി പോസ്റ്റ് കാർഡുകൾ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു

MediaOne Logo

  • Published:

    9 Jan 2020 9:51 AM GMT

പൗരത്വ ഭേദഗതി നിയമം; മോദിയെ അഭിനന്ദിച്ച് കത്തെഴുതണമെന്ന് സ്കൂൾ, വ്യാപക പ്രതിഷേധം
X

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കത്തെഴുതണമെന്ന് സ്കൂൾ വിദ്യാർഥികളോടു മാനേജ്മെന്റ്. അഞ്ച് മുതൽ 10ാം ക്ലാസ് വരെയുള്ള കുട്ടികളോടാണ് പോസ്റ്റ് കാർഡിൽ കത്തെഴുതാൻ അഹമ്മദാബാദിലുള്ള സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടത്. എന്നാൽ മാതാപിതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് സ്കൂൾ മാനേജ്മെന്റ് മാപ്പു പറഞ്ഞു. അഹമ്മദാബാദിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരാണ് കത്തെഴുതാൻ ആവശ്യപ്പെട്ടത്. ‘അഭിനന്ദനങ്ങൾ, ഇന്ത്യയിലെ പൗരനായ ഞാൻ സി.എ.എ കൊണ്ടുവന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും ഈ നിയമത്തെ പിന്തുണയ്ക്കുന്നു’ – ഈ വരികളാണ് പോസ്റ്റ് കാർഡിൽ എഴുതാൻ ആവശ്യപ്പെട്ടത്.

പിന്നീട് ‘പിഎംഒ, സൗത്ത് ബ്ലോക്ക് റെസിഡന്‍ഷ്യൽ ബിൽഡിങ്, റെയ്സിന ഹിൽസ്, ന്യൂഡൽഹി’ എന്ന വിലാസം എഴുതി, സ്വന്തം വീട്ടു വിലാസവും എഴുതി പോസ്റ്റ് കാർഡുകൾ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം പ്രതിഷേധിച്ച വിദ്യാർഥികളോട് പോസ്റ്റ്‌ കാർഡിൽ എഴുതി നൽകിയില്ലെങ്കിൽ ഇന്റേണൽ മാർക്ക് നൽകില്ലെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്.

TAGS :

Next Story