Quantcast

യു.പി കുറ്റകൃത്യങ്ങളുടെ തലസ്ഥാനം; ക്രെെം ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത്

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 26 ശതമാനത്തിന്റെ വര്‍ധവയാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    12 Jan 2020 7:08 AM GMT

യു.പി കുറ്റകൃത്യങ്ങളുടെ തലസ്ഥാനം; ക്രെെം ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത്
X

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി യു.പി മാറിയിരിക്കുന്നതായി നാഷണല്‍ ക്രൈം ബ്യൂറോ (എന്‍.സി.ആര്‍.ബി) റിപ്പോര്‍ട്ട്. ഓരോ രണ്ട് മണിക്കൂറിലും സംസ്ഥാനത്ത് ഒരു റേപ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, കുട്ടികള്‍ക്കെതിരായി ഓരോ 90 മിനിറ്റിലും അതിക്രമം നടക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍, ദിവസം ശരാശരി 12 എന്ന കണക്കില്‍ ആകെ 4,322 റേപ് കേസുകളാണ് 2018ല്‍ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 144 പെണ്‍കുട്ടികളാണ് ഈ കാലയളവില്‍ പീഡനത്തിന് ഇരയായത്. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന 19 നഗരങ്ങളില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗ ആണ് മുന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദിവസം ശരാശരി 52 കേസെന്ന നിലയില്‍, കുട്ടികള്‍ക്കെതിരായ 19,145 കേസുകളാണ് യു.പിയില്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷത്തേതില്‍ നിന്നും കുറവ് വന്നിട്ടുണ്ടെങ്കിലും, സ്ത്രീധന കൊലപാതകത്തിലും യു.പി തന്നെയാണ് മുന്നിലുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 26 ശതമാനത്തിന്റെ വര്‍ധവയാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

എന്നാല്‍, റിപ്പോര്‍ട്ടിലെ കണക്കുകളില്‍ പലതും തെറ്റാണെന്ന് യു.പി പൊലീസ് പറഞ്ഞു. കുറ്റകൃത്യങ്ങളിലെ വര്‍ധന, കൂടിയ ജനസംഖ്യയുടെ പശ്ചാതലത്തില്‍ വേണം മനസ്സിലാക്കാനെന്ന് ഡി.ജി.പി ഒ.പി സിങ് പറഞ്ഞു.

TAGS :

Next Story