Quantcast

കരസേന മേധാവിക്ക് പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ അനുമതി കൊടുക്കൂ... പ്ലീസ്...; കേന്ദ്രത്തെ വെല്ലുവിളിച്ച് ശിവസേന

കശ്മീര്‍ താഴ്‍വരയിലെ സൈനികരുടെ കൊലപാതകത്തെക്കുറിച്ച് പരാമർശിച്ച മുഖപ്രസംഗത്തില്‍ രാഷ്ട്രീയ, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി മാത്രമാണ് കശ്മീർ പ്രശ്നം ഉയര്‍ന്നു വരാറുള്ളതെന്നും കുറ്റപ്പെടുത്തുന്നു. 

MediaOne Logo

Web Desk

  • Published:

    13 Jan 2020 6:29 AM GMT

കരസേന മേധാവിക്ക് പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ അനുമതി കൊടുക്കൂ... പ്ലീസ്...; കേന്ദ്രത്തെ വെല്ലുവിളിച്ച് ശിവസേന
X

പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന പുതിയ ഇന്ത്യൻ കരസേന മേധാവി നരവനെയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ശിവസേന. കേന്ദ്രം സൈന്യത്തിന് ഇന്ത്യയുടെ ഭൂപടം നൽകണമെന്നും നരവനെയുടെ പ്രസ്താവനയെ സർക്കാർ ശരിക്കും ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍ പാക് അധീന കശ്മീര്‍ വീണ്ടെടുക്കാൻ കരസേനാ മേധാവിയെ അനുവദിക്കണമെന്നും ശിവസേന മുഖപത്രമായ സാംമ്നയിൽ പറഞ്ഞു.

''ജനറല്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. തീവ്രവാദ പരിശീലന ക്യാമ്പുകളിൽ ഭൂരിഭാഗവും പാക് അധീന കശ്മീരിലാണ് പ്രവർത്തിക്കുന്നത്. പാകിസ്താൻ സൈന്യത്തിന്റെയും ഐ‌.എസ്‌.ഐയുടെയും പിന്തുണയോടെയാണ് ഈ തീവ്രവാദ ക്യാമ്പുകൾ നടക്കുന്നത്,” ശിവസേന പറയുന്നു. ഇതേ മേഖലയിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് പരാമർശിച്ച മുഖപ്രസംഗത്തില്‍, അതിനു ശേഷം പോലും പാകിസ്താന്റെ രീതികളില്‍ മാറ്റം വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കശ്മീര്‍ താഴ്‍വരയിലെ സൈനികരുടെ കൊലപാതകത്തെക്കുറിച്ച് പരാമർശിച്ച മുഖപ്രസംഗത്തില്‍ രാഷ്ട്രീയ, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി മാത്രമാണ് കശ്മീർ പ്രശ്നം ഉയര്‍ന്നു വരാറുള്ളതെന്നും കുറ്റപ്പെടുത്തുന്നു.

"അതുകൊണ്ടാണ് ജനറൽ നരവനെയുടെ പുതിയ നയത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നത്. 1994 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റ് ഒരു പ്രമേയം പാസാക്കിയിരുന്നതായും പാക് അധീന കശ്മീര്‍ ഉൾപ്പെടെ ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ജനറൽ നരവനെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നരവനെയുടെ ആവശ്യം പരിഗണിച്ച് ഉത്തരവ് നൽകും... ഇതാണ് രാജ്യം ആഗ്രഹിക്കുന്നത്." - ശിവസേന മുഖപ്രസംഗത്തില്‍ പറഞ്ഞു.

TAGS :

Next Story