Quantcast

ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ മുന്നേറ്റം; കരസേനാ മേധാവി

2019 ആഗസ്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

MediaOne Logo

  • Published:

    15 Jan 2020 9:52 AM GMT

ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ മുന്നേറ്റം; കരസേനാ മേധാവി
X

370-ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രമുന്നേറ്റമെന്ന് കരസേനാ മേധാവി എം.എം നരവനെ. സൈനികദിന പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മുകശ്മീരിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടിയാണെന്ന് നരവനെ പറഞ്ഞു. പടിഞ്ഞാറുള്ള അയൽക്കാർ നേതൃത്വം നൽകുന്ന നിഴൽയുദ്ധത്തെ തടസ്സപ്പെടുത്താനും സർക്കാർ തീരുമാനം സഹായിക്കും. ഭീകരതയോട് ഇന്ത്യൻ സൈന്യം യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. ഭീകരതയ്ക്കു ചുട്ട മറുപടി നൽകാൻ നമ്മുടെ കയ്യിൽ നിരവധി മാർഗങ്ങളുണ്ട്. ഭാവിയിലെ യുദ്ധങ്ങൾക്കായി, നേരിട്ടും അല്ലാത്തതുമായ, സൈന്യത്തെ സജ്ജമാക്കുന്നതിലാണു ശ്രദ്ധയെന്നും ജനറൽ നരവനെ പറഞ്ഞു.

2019 ആഗസ്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

TAGS :

Next Story