Quantcast

രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

  12 വൈസ് ചാൻസലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി തിങ്കളാഴ്ച സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    15 Jan 2020 5:07 AM GMT

രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
X

രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ്. “പശുവിന്റെ പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിര്‍മിക്കാൻ വലിയ സാധ്യതയുണ്ട്, ഇത് ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. 12 വൈസ് ചാൻസലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി തിങ്കളാഴ്ച സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ये भी पà¥�ें- ഇനി അതിര്‍ത്തി കടന്നുള്ള ആക്രമണമെന്ന് ഗിരിരാജ് സിങ്; വാചകമടിക്കാതെ ചെയ്ത് കാണിക്കാന്‍ പ്രതിപക്ഷം

പശുക്കൾ പാൽ ഉല്പാദനം നിർത്തിയാലും അവയെ മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ഇത് കര്‍ഷകരെ സഹായിക്കുമെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും.അലഞ്ഞു തിരിയുന്ന കന്നുകാലികളാണ് ഉത്തര്‍പ്രദേശിലെ പ്രധാന പ്രശ്നം. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ये भी पà¥�ें- എന്ത് ചെയ്യാം വിധി ഇംഗ്ലീഷിലായിപ്പോയി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്താനെ പരിഹസിച്ച് ഗിരിരാജ് സിങ്

TAGS :

Next Story