Quantcast

"നിതീഷ് കുമാര്‍ നുണയന്‍"; പ്രശാന്ത് കിഷോറിനെ ജെ.ഡി.യു പുറത്താക്കി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും നിതീഷ് കുമാറിന് തലവേദനയായിരുന്നു

MediaOne Logo

  • Published:

    29 Jan 2020 10:55 AM GMT

നിതീഷ് കുമാര്‍ നുണയന്‍; പ്രശാന്ത് കിഷോറിനെ ജെ.ഡി.യു പുറത്താക്കി
X

ജനതാദള്‍ യുണൈറ്റഡ് ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മറ്റൊരു മുതിര്‍ന്ന നേതാവായ പവന്‍ കുമാറിനെയും പുറത്താക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും നിതീഷ് കുമാറിന് തലവേദനയായിരുന്നു.

കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് പ്രശാന്ത് കിഷോർ ഉന്നയിച്ചത്. പ്രശാന്ത് കിഷോർ ജെ.‍ഡി.യുവിൽ അംഗമായത് ബിജെപി നേതാവ് അമിത് ഷായുടെ നിർദേശ പ്രകാരമാണെന്ന പ്രസ്താവനയാണ് പ്രശാന്ത് കിഷോറിനെ ചൊടിപ്പിച്ചത്. നിതീഷ് കുമാർ കള്ളമാണ് പറയുന്നതെന്നും എന്റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുക എന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

ये भी पà¥�ें- “അത്യന്തം മാരക കൂട്ടുകെട്ട്”; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രശാന്ത് കിഷോര്‍

നാളുകളായി ഇരുവരും തമ്മില്‍ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഇതോടെ മറനീക്കിപ്പുറത്തുവന്നത്. രാഷ്ട്രീയ തന്ത്രജ്ഞനും പാർട്ടി ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോർ ജെഡിയുവിൽ തുടർന്നാലും പുറത്തുപോയാലും പ്രശ്നമില്ലെന്ന് ജെ.ഡി.യു അധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

ये भी पà¥�ें- പൗരത്വ നിയമം നടപ്പാക്കാന്‍ അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

ഒരു കാര്യം വ്യക്തമാക്കാം. പാർട്ടിയിൽ തുടരണമെന്നുണ്ടെങ്കിൽ പാർട്ടിയുടെ അടിസ്ഥാന ഘടന മാനിക്കേണ്ടി വരും എന്നായിരുന്നു നിതീഷ് കുമാറിന്റെ തീക്കീത്. 'നിങ്ങൾക്കറിയുമോ പ്രശാന്ത് കിഷോർ എങ്ങനെയാണ് ജെ.ഡി.യുവിൽ അംഗമായതെന്ന്? അദ്ദേഹത്തിനു പാർട്ടിയിൽ അംഗത്വം നൽകാൻ അമിത്ഷായാണ് നിർദേശിച്ചത്' എന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയായിരുന്നു.

TAGS :

Next Story