Quantcast

ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിന് നേരെ വെടിവെപ്പ്

സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന് നേരെ വെടിവച്ചത്

MediaOne Logo

  • Published:

    30 Jan 2020 9:03 AM GMT

ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിന് നേരെ വെടിവെപ്പ്
X

പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ നടത്തിയ രാജ്ഗഢ് മാർച്ചിന് നേരെ വെടിവെപ്പ്. രാംഭക്ത് ഗോപാലെന്നയാളാണ് സ്വാതന്ത്ര്യം വേണമെങ്കില്‍ അടുത്തേക്ക് വരാൻ ആക്രോശിച്ച് വെടിവെച്ചത്.

വെടിവെപ്പിൽ പരിക്കേറ്റ സർവകലാശാല ജേണലിസം വിദ്യാർഥി ഷാദാബ് ആലമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു.

സർവകലാശാല പ്രധാന കവാടത്തിന് ഒരു കിലോമീറ്ററപ്പുറത്ത് നിലയുറപ്പിച്ച പൊലീസിന് തൊട്ടുമുമ്പിലായാണ് പൊടുന്നനെ രാംഭക്ത് ഗോപാൽ തോക്കുമായി പ്രത്യക്ഷപ്പെട്ടത്. സ്വാതന്ത്ര്യം വേണേലിങ്ങോട്ടുവായെന്ന് സമരക്കാർക്ക് നേരെ തോക്കുവീശി ആക്രോശം.

പിന്നിൽ പൊലീസ് നോക്കിനിൽക്കെ ഇയാളെ തടയാനെത്തിയ വിദ്യാർഥിക്ക് നേരെ രാംഭക്തി വെടിവെച്ചു. ശേഷം പൊലീസിന് തോക്കു കൈമാറി രാംഭക്ത് കീഴടങ്ങുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് വിശദീകരണം. വെടിവെപ്പിൽ പരിക്കേറ്റ ജാമിഅ വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പൊലീസിൻറ ബാരിക്കേഡ് ചാടിക്കടന്ന്. പരിക്കേറ്റ സർവകലാശാല ജേണലിസം വിദ്യാർഥിയെ തൊട്ടടുത്തുള്ള ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പൊലീസിന്റെ ഒത്താശയോടെയാണ് വെടിവെപ്പ് നടന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. "ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം" (യെ ലോ ആസാദി) എന്ന് വെടിയുതിര്‍ത്തയാള്‍ വിളിച്ചു പറയുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കു നേ​രെ ബി.​ജെ​.പി നേ​താ​ക്ക​ൾ വ്യാ​പ​ക​മാ​യി വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി അ​രു​രാ​ഗ് താ​ക്കു​ർ വ​ഞ്ച​ക​രെ വെ​ടി​വ​യ്ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ മു​ദ്രാ​വാ​ദ്യം വി​ളി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ന്ന​ത്.

Next Story