Quantcast

പര്‍വേശിനെ കൊണ്ട് നന്ദിപ്രമേയം അവതരിപ്പിച്ച് ബി.ജെ.പി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​യി​ലാ​ണ് രാ​ജ്യ​ത്തെ ഒ​റ്റു​കാ​രെ വെ​ടി​വെക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യം അ​നു​രാ​ഗ് ഠാ​ക്കൂ​ർ മു​ഴ​ക്കി​യ​ത്

MediaOne Logo

  • Published:

    3 Feb 2020 9:52 AM GMT

പര്‍വേശിനെ കൊണ്ട് നന്ദിപ്രമേയം അവതരിപ്പിച്ച് ബി.ജെ.പി; പ്രതിപക്ഷം ഇറങ്ങിപ്പോയി
X

വര്‍ഗീയ ധ്രുവീകരണം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ പര്‍വേഷ് വര്‍മയെക്കൊണ്ട് രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയം അവതരിപ്പിച്ച് ബി.ജെ.പി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ശാഹീന്‍ ബാഗിലെ സമരക്കാര്‍ പാകിസ്ഥാനികളും ബംഗ്‌ളാദേശികളുമാണെന്നും ദല്‍ഹിയിലെ സ്ത്രീകളെ അവര്‍ ബലാല്‍സംഗം ചെയ്യുമെന്നുമായിരുന്നു പര്‍വേഷിന്റെ പ്രസംഗം.

ദല്‍ഹി തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ബി.ജെ.പി തുടക്കമിട്ട കടുത്ത വര്‍ഗീയ പ്രചാരണത്തിന് ഊന്നല്‍ കൊടുക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയം അവതരിപ്പിക്കാനായി പര്‍വേഷ് ശര്‍മ്മയെ ബി.ജെ.പി രംഗത്തിറക്കിയത്. ഭീകരര്‍ക്ക് ആം ആദ്മി ബിരിയാണി കൊടുക്കുകയാണെന്ന യു.പി മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറ്റുപിടിച്ചതു മുതല്‍ രാമക്ഷേത്ര വിഷയവും മുത്തലാഖുമൊക്കെ പര്‍വേഷ് സഭയില്‍ ഉന്നയിച്ചു. പ്രംഗത്തിനിടെ തൃണമൂല്‍ അംഗം പ്രൊഫ: സൗഗാത റോയിയെ കൊണ്ട് സഭയില്‍ ജയ് ശ്രീറാം വിളിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. വര്‍ഗീയ ദുസ്സൂചനകളുടെ അതിപ്രസരം കൊണ്ട് ശ്രദ്ധയേമായിരുന്നു നന്ദി പ്രമേയം. പര്‍വേഷിന്റെ പ്രമേയാവതരണത്തിനെ എതിര്‍ത്ത് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ വെടിവെക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനും പ്രതിപക്ഷത്തിന്റെ രോഷപ്രകടനം ഏറ്റുവാങ്ങേണ്ടി വന്നു.

പാര്‍ട്ടിയുടെ രൂപീകരണം തൊട്ടുള്ള പതിവ് തെറ്റിച്ച് നയപ്രഖ്യാപന പ്രസംഗത്തിന് ഭേദഗതികള്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. നയപ്രഖ്യഖ്യാപന പ്രസംഗത്തിന് തൃണമൂല്‍ ആവശ്യപ്പെട്ട ആറ് ഭേദഗതികളില്‍ രണ്ടെണ്ണം പൗരത്വ നിയമവുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും വികാരത്തോടുള്ള ബി.ജെ.പിയുടെ വെല്ലുവിളിയെ അംഗീകരിക്കുന്നതാണ് രാഷ്ട്രപതിയുടെ പ്രസംഗമെന്ന് തൃണമൂല്‍ അംഗം മഹുവ മോയിത്ര കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നിരവധി ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍, കര്‍ഷകരുടെയും തൊഴിലില്ലാത്ത യുവാക്കളുടെയും പ്രശ്‌നങ്ങള്‍ എന്നിവ രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് ഭേദഗതിയായി ഇടതു സംഘടനകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

വിദ്വേഷ പ്രസംഗങ്ങൾക്കു പിന്നാലെ ‍ഡൽഹിയിൽ നാലു ദിവസത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലേക്ക് മൂന്നു വെടിവയ്പ് സംഭവങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ മാസം 30നും ശനിയാഴ്ചയും ഞായറഴ്ച അർധരാത്രിയുമാണ് ഡൽഹിയിൽ വിവിധയിടങ്ങളിൽ വെടിവയ്പ് ഉണ്ടായത്.

TAGS :

Next Story