Quantcast

തൂ​ത്തു​ക്കു​ടി വെ​ടി​വെപ്പ്; വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ര​ജ​നീ​കാ​ന്തി​ന് സ​മ​ൻ​സ്

ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013ൽ പ്ലാന്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചെങ്കിലും വേദാന്ത സുപ്രീം കോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു

MediaOne Logo

  • Published:

    4 Feb 2020 1:12 PM GMT

തൂ​ത്തു​ക്കു​ടി വെ​ടി​വെപ്പ്; വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ര​ജ​നീ​കാ​ന്തി​ന് സ​മ​ൻ​സ്
X

തൂ​ത്തു​ക്കു​ടി വെ​ടി​വെപ്പിനെ​ക്കു​റി​ച്ച് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ന​ട​ൻ ര​ജ​നീ​കാ​ന്തി​ന് സ​മ​ൻ​സ്. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് അ​ർ​ജു​ന ജ​ഗ​ദീ​ശ​ൻ സ​മി​തി മു​മ്പാ​കെ​യാ​ണ് ര​ജ​നി ഹാ​ജ​രാ​കേ​ണ്ട​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കി​ട​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​ണു തൂ​ത്തു​ക്കു​ടി​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​രെ ഉ​രു​ക്കു മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്നു​മു​ള്ള ര​ജ​നി​യു​ടെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. പോ​ലീ​സി​നെ അ​ങ്ങോ​ട്ട് ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണു പ്ര​ശ്നം തു​ട​ങ്ങി​യ​തെ​ന്നും എ​ല്ലാ​ത്തി​നും സ​മ​ര​വു​മാ​യി​റ​ങ്ങി​യാ​ൽ ത​മി​ഴ്നാ​ട് ശ​വ​പ്പ​റ​മ്പാ​യി മാ​റു​മെ​ന്നും ര​ജ​നി പ​റ​ഞ്ഞി​രു​ന്നു.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013ൽ പ്ലാന്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചെങ്കിലും വേദാന്ത സുപ്രീം കോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു. തുടർന്ന് സ്റ്റെർലൈറ്റ് പ്ലാന്റ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാർജ്ജിച്ചത്. രണ്ടാം ഘട്ട പ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു 13 പേരുടെ ജീവനെടുത്ത പോലീസ് വെടിവെയ്‌പ്പ്.

TAGS :

Next Story