Quantcast

ആദ്യം പൗരത്വ നിയമത്തെ പിന്തുണച്ചു, ഇപ്പോള്‍ കടുത്ത എതിര്‍പ്പുമായി ബി.ജെ.പി നേതാവ്

ഇതൊക്കെയാണെങ്കിലും ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ സി‌.എ‌.എയെ അജിത് പിന്തുണച്ചിരുന്നു. താൻ മനസിലാക്കിയിടത്തോളം നിയമം ഒരു “ഹിന്ദുസ്ഥാനിക്കും” എതിരല്ലെന്നായിരുന്നു അജിത് പറഞ്ഞിരുന്നത്. 

MediaOne Logo

Web Desk

  • Published:

    5 Feb 2020 11:11 AM GMT

ആദ്യം പൗരത്വ നിയമത്തെ പിന്തുണച്ചു, ഇപ്പോള്‍ കടുത്ത എതിര്‍പ്പുമായി ബി.ജെ.പി നേതാവ്
X

പുതിയ പൗരത്വ നിയമത്തിനെതിരെ മധ്യപ്രദേശിലെ ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ച് ദിവസങ്ങൾക്ക് ശേഷം, മറ്റൊരു നേതാവ് കൂടി സി‌.എ‌.എയ്ക്കെതിരെ രംഗത്ത്. മുസ്‌ലിംകളെ മാത്രമല്ല പട്ടികജാതി, പട്ടികവർഗ, ഒ.ബി.സികളെയും പോലും പൗരത്വ നിയമം ബാധിക്കുമെന്ന് ബി.ജെ.പി നേതാവ് അജിത് ബൊറാസി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രതികരണം.

“എൻ‌.ആർ‌.സിയും സി.‌എ‌.എയും മുസ്‌ലിംകളെ മാത്രമല്ല, എസ്‌.സി, എസ്.ടി, ഒ‌.ബി.‌സി വിഭാഗങ്ങളെയും ബാധിക്കും. നിയമം ഒരിക്കൽ കൂടി വായിക്കുക, അപ്പോള്‍ നിങ്ങൾക്ക് മനസിലാകും. തെറ്റുകളുടെ പിന്നാലെ മാത്രം പോകുന്ന ഒരാളല്ല ഞാന്‍.” - അജിത് പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ സി‌.എ‌.എയെ അജിത് പിന്തുണച്ചിരുന്നു. താൻ മനസിലാക്കിയിടത്തോളം നിയമം ഒരു “ഹിന്ദുസ്ഥാനിക്കും” എതിരല്ലെന്നായിരുന്നു അജിത് പറഞ്ഞിരുന്നത്. അജിതിന്റെ ഈ മനംമാറ്റത്തേക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞ് സമീപിച്ചെങ്കിലും അദ്ദേഹം അഭിപ്രായം പറയാന്‍ തയ്യാറായില്ലെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ये भी पà¥�ें- ശഹീന്‍ ബാഗില്‍ ബുര്‍ഖ ധരിച്ചെത്തിയ ബി.ജെ.പി അനുയായിയെ പിടികൂടി പ്രതിഷേധക്കാര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജൈൻ ജില്ലയിലെ അലോട്ടിൽ നിന്ന് അജിത് മത്സരിച്ചിരുന്നു. പിതാവ് പ്രേംചന്ദ് ഗുഡ്ഡു ഉജ്ജൈനിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാ അംഗമായിരുന്നു. 2018 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുൻ പാർലമെന്റംഗവും മകനും ബി.ജെ.പിയിൽ ചേർന്നത്. ഏതാനും ദിവസങ്ങള്‍ മുമ്പ് മൈഹറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ നാരായണ ത്രിപാഠി സി‌.എ‌.എയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. പൗരത്വ നിയമം രാജ്യത്തിന് അപകടകരമാണെന്നാണ് ത്രിപാഠി പറഞ്ഞത്.

TAGS :

Next Story