Quantcast

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല; 500 രൂപ പിഴ ഒടുക്കണമെന്ന് യു.പി പൊലീസ്

ഉത്തര്‍ പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന പ്രശാന്ത് തിവാരിക്കാണ് കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന് കാരണം കാണിച്ച് ഇ-ചലാന്‍ ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    18 Feb 2020 5:11 AM GMT

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല; 500 രൂപ പിഴ ഒടുക്കണമെന്ന് യു.പി പൊലീസ്
X

ഫോര്‍വീലര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് 500 രൂപ പിഴയിട്ടു. കേട്ട് കേള്‍വി പോലുമില്ലാത്ത വിചിത്രമായ സംഭവം അരങ്ങേറിയത് ഉത്തര്‍ പ്രദേശിലാണ്. ഉത്തര്‍ പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന പ്രശാന്ത് തിവാരിക്കാണ് കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന് കാരണം കാണിച്ച് ഇ-ചലാന്‍ ലഭിച്ചത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊലീസ് പിഴയൊടുക്കുന്ന ഒണ്‍ലൈന്‍ സംവിധാനമാണ് ഇ-ചലാന്‍. ഇ ചലാന്‍ പ്രകാരം കഴിഞ്ഞ വര്‍ഷം നവംബറില്‍ മഹീന്ദ്ര ബൊലേറൊ കാര്‍ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന കാരണമാണ് കാണിച്ചിരിക്കുന്നത്.

ഭേദഗതി വരുത്തിയ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പൊലീസ് ഇടപെടലുകള്‍ നടന്നു വരികയാണ്. എന്നാല്‍ ഇതിനോടൊപ്പം തന്നെ ഇത്തരം യുക്തിരഹിതമായ കേസുകളും വിചിത്രമായ പിഴയൊടുക്കലും വ്യാപകമാകുകയാണ്.

ഇതിനു മുമ്പും ഉത്തര്‍ പ്രദേശില്‍ നിന്ന് ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന് കാണിച്ച് പിയൂഷ് വര്‍ഷ്നി എന്നയാള്‍ക്കും 500 രൂപ പിഴ ഈടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഫോര്‍വീലര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചു കൊണ്ട് അദ്ദേഹം വ്യതസ്തമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ട്രാക്ടര്‍ ഓടിച്ചയാള്‍ക്കെതിരെയും ഹെല്‍മറ്റ് ധരിച്ചില്ല എന്ന് കാണിച്ച് 3000 രൂപ പിഴ ഈടാക്കിയതും ഉത്തര്‍ പ്രദേശില്‍ തന്നെയാണ്.

TAGS :

Next Story