Quantcast

ഡല്‍ഹിയില്‍ പ്രതിഷേധക്കാരിലെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - ചിത്രങ്ങള്‍

റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് പകർത്തിയതാണ് ഈ ചിത്രങ്ങൾ

MediaOne Logo

  • Published:

    24 Feb 2020 4:58 PM GMT

ഡല്‍ഹിയില്‍ പ്രതിഷേധക്കാരിലെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - ചിത്രങ്ങള്‍
X

വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരിലെ മുസ്‌ലിംകളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‍ലിം സമുദായക്കാരെ റോഡിലിട്ട് പൗരത്വ നിയമത്തെ അനുകൂലികള്‍ മര്‍ദ്ദിക്കുന്നതിന്റേയും, പള്ളി ലക്ഷ്യം വച്ച് പെട്രോള്‍ ബോംബ് എറിയുന്നതിന്റേയുമടക്കം വിവിധ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി പകർത്തിയതാണ് ഈ ചിത്രങ്ങൾ. ഒരു മുസ്‍ലിം യുവാവിനെ അക്രമികൾ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിയമത്തെ അനുകൂലിക്കുന്നവര്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുന്നു.
നിയമത്തെ അനുകൂലിക്കുന്നവരിലൊരാള്‍ പ്രതിഷേധക്കാര്‍ക്കുനേരെ കല്ലെറിയുന്നു
നിയമത്തെ അനുകൂലിക്കുന്നവര്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുന്നു.
നിയമത്തെ അനുകൂലിക്കുന്നവരിലൊരാള്‍ മുസ്‍ലിം പള്ളിക്ക് നേരെ തീ എറിയുന്നു
നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രക്ഷോഭകരുടെ വസ്തുവകകള്‍ നശിപ്പിക്കുന്നു
TAGS :

Next Story