Quantcast

രാജ്യസഭയിലേക്കുള്ള തൃണമൂല്‍ നോമിനികളില്‍ പകുതിയും സ്ത്രീകള്‍

അഞ്ചാം സീറ്റിലെ തെരഞ്ഞെടുപ്പ് ബംഗാളിലെ സി.പി.എം - കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് കൂടിയായിരിക്കും.

MediaOne Logo

Web Desk

  • Published:

    8 March 2020 4:20 PM GMT

രാജ്യസഭയിലേക്കുള്ള തൃണമൂല്‍ നോമിനികളില്‍ പകുതിയും സ്ത്രീകള്‍
X

രാജ്യസഭാ തെരഞ്ഞെടുപ്പിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടു. ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജി പുറത്തു വിട്ട നോമിനികളുടെ പട്ടികയില്‍ അന്‍പത് ശതമാനവും സ്ത്രീകളാണ്. മാര്‍ച്ച് 26നാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.

നാലു പേരുടെ സ്ഥാനാര്‍ഥി പട്ടികയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. അര്‍പിത ഘോഷ്, മൗസം നൂര്‍, സുബ്രതാ മുഖര്‍ജി, ദിനേശ് ത്രിവേദി എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള മുന്നേറ്റം തുടരുമെന്ന് ട്വിറ്ററില്‍ കുറിച്ച മമത, ഇത്തരത്തിലൊരു പട്ടിക പുറത്തിറക്കുന്നതില്‍ അഭിമാനിക്കുന്നതായും പറഞ്ഞു. അഞ്ചാം സീറ്റിലെ തെരഞ്ഞെടുപ്പ് ബംഗാളിലെ സി.പി.എം - കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് കൂടിയായിരിക്കും.

ബംഗാള്‍ നിയമസഭയിലെ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍, അഞ്ചില്‍ നാല് രാജ്യസഭാ സീറ്റുകളും തൃണമൂലിനുള്ളതാണ്. അഞ്ചാം സീറ്റില്‍ സി.പി.എം - കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നോ, തൃണമൂല്‍ - കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നോ സ്ഥാനാര്‍ഥിയുണ്ടാകാം.

നിലവില്‍ ബംഗാളില്‍ നിന്നും സി.പി.എമ്മിന് ലോക്‌സഭയിലോ രാജ്യസഭയിലോ അംഗങ്ങളില്ല. 1964ലെ പാര്‍ട്ടി വിഭജനത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്ഥിതി. എട്ട് എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പിക്ക് ബംഗാളില്‍ നിന്നും രാജ്യസഭാ പ്രതിനിധി ഉണ്ടായിരിക്കുന്നതല്ല.

TAGS :

Next Story