Top

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സംസ്ഥാന നിയമസഭയില്‍ സി.എ.എയ്‌ക്കെതിരെ പ്രമേയവും രാജസ്ഥാൻ സർക്കാർ പാസാക്കിയിരുന്നു

MediaOne Logo

  • Updated:

    2020-03-16 13:09:36.0

Published:

16 March 2020 1:09 PM GMT

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
X

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കേന്ദ്ര സർക്കാർ നിയമം പിന്‍വലിക്കണമെന്ന് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു രാജസ്ഥാൻ നിയമസഭ ജനുവരി 25ന്​ പ്രമേയം പാസാക്കിയിരുന്നു. നിയമം കുടിയേറ്റക്കാരെ മതത്തി​ന്റെ പേരിൽ വേർതിരിച്ചു കാണുന്നതാണെന്നും ഭരണഘടനയുടെ മൂല്യത്തിനു നിരക്കാത്തതാണെന്നും പ്രമേയത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതിന് മുൻപ് പഞ്ചാബ്, കേരളം പശ്ചിമ ബംഗാള്‍, ഡൽഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളും നിയമസഭനിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

TAGS :

Next Story