Quantcast

കൊറോണക്കാലത്ത് നിങ്ങളെന്താണ് വീട്ടില്‍ പാചകം ചെയ്യുന്നതെന്ന് സൊമാറ്റോ; ട്വിറ്റര്‍ നിറച്ചും വിഭവങ്ങളുമായി നെറ്റിസണ്‍സ്

കൊറോണയുടെ വരവോടെ ആളുകള്‍ ഓണ്‍ലൈനിലൂടെ ഇഷ്ടവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് കുറഞ്ഞിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    24 March 2020 6:44 AM GMT

കൊറോണക്കാലത്ത് നിങ്ങളെന്താണ് വീട്ടില്‍ പാചകം ചെയ്യുന്നതെന്ന് സൊമാറ്റോ; ട്വിറ്റര്‍ നിറച്ചും വിഭവങ്ങളുമായി നെറ്റിസണ്‍സ്
X

ഇന്ത്യയെ ലോക്ക് ഡൌണാക്കി കോവിഡ് 19 ഭീതി വിതച്ച് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പല രംഗങ്ങളെയും പോലെ ഓണ്‍ലൈന്‍ ഭക്ഷണശൃംഖലയെയും കോവിഡ് 19 ബാധിച്ചിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭക്ഷണസംസ്കാരത്തില്‍ പെട്ടെന്ന് ഇടംപിടിച്ചവയായിരുന്നു സൊമാറ്റോ,സ്വിഗി പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള്‍. എന്നാല്‍ കൊറോണയുടെ വരവോടെ ആളുകള്‍ ഓണ്‍ലൈനിലൂടെ ഇഷ്ടവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് കുറഞ്ഞിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സൊമാറ്റോ അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നെറ്റിസൺമാരോട് നിങ്ങള്‍ വീട്ടിൽ എന്താണ് പാചകം ചെയ്യുന്നതെന്ന്' ചോദിച്ചത്. പ്രതികരണങ്ങൾ അമ്പരിപ്പിക്കുന്നതായിരുന്നു. നിയന്ത്രണങ്ങള്‍ പാലിച്ച് വീട്ടില്‍ കഴിയുമ്പോള്‍ ആളുകൾ യഥാർത്ഥത്തിൽ അടുക്കളയിലാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. രുചികരവും വൈവിധ്യം നിറഞ്ഞ വിഭവങ്ങള്‍ സ്വയം പാചകം ചെയ്ത് ആസ്വദിച്ച് കഴിക്കുകയാണ് അവര്‍.

നെറ്റിസണ്‍സ് പാചകം ചെയ്ത വിഭവങ്ങളുടെ ചിത്രങ്ങളും സൊമാറ്റോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ബിന്ദി മസാല, റവ ഇഡ്ഡലി തുടങ്ങി ബിരിയാണി വരെയുള്ള വിഭവങ്ങള്‍ കൊറോണക്കാലത്ത് അവരുണ്ടാക്കിയിട്ടുണ്ടെന്ന് സൊമാറ്റോ ട്വിറ്ററില്‍ കുറിച്ചു. എന്റെ ജീവിതത്തിലാദ്യമായിട്ടാണ് ലോക്ക് ഡൌണ്‍ സമയത്ത് ഇങ്ങിനെ പാചകം ചെയ്യുന്നതെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്. ഒരാള്‍ മുട്ട പുഴുങ്ങിയതിന്റെ ചിത്രം വരെ ഷെയര്‍ ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 548 ജില്ലകള്‍ അടച്ചിട്ടിരിക്കുകയാണ്. സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ഇല്ലാത്തത്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതിന്റെ പേരില്‍ കൊൽക്കൊത്തയിൽ 255 പേർ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 500 കടന്നിരിക്കുകയാണ്.

TAGS :

Next Story