Quantcast

ലോക്ഡൗൺ നാലാം ദിവസത്തിലേക്ക്; പ്രമുഖ നഗരങ്ങളെല്ലാം വിജനം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗൺ നാലാം ദിവസത്തിലേക്ക് കടന്നു. ചെറുഗ്രാമങ്ങളുൾപ്പെടെ എല്ലായിടത്തും ലോക്ഡൗൺ സമ്പൂര്‍ണമാണ്.

MediaOne Logo

  • Published:

    28 March 2020 8:00 AM GMT

ലോക്ഡൗൺ നാലാം ദിവസത്തിലേക്ക്; പ്രമുഖ നഗരങ്ങളെല്ലാം വിജനം
X

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗൺ നാലാം ദിവസത്തിലേക്ക് കടന്നു. ചെറുഗ്രാമങ്ങളുൾപ്പെടെ എല്ലായിടത്തും ലോക്ഡൗൺ സമ്പൂര്‍ണമാണ്. മുഖ്യമന്ത്രിമാരെയും ആരോഗ്യപ്രവർത്തകരെയും പ്രധാനമന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിലയിരുത്തി. പലയിടത്തും ചരക്ക് നീക്കവും പ്രതിസന്ധിയിലായി. വീടില്ലാത്തവർക്ക് അഭയ കേന്ദ്രങ്ങളൊരുക്കുന്ന നടപടി ഇപ്പോഴും പൂർത്തിയായിട്ടില്ല.

ലോക്ഡൗണിന്റെ നാലാം ദിവസത്തിൽ പ്രമുഖ നഗരങ്ങളെല്ലാം വിജനമാണ്. ചെറുപട്ടങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി സമാനമാണ്. അവശ്യ സേവനങ്ങളൊഴികെ കടകമ്പോളങ്ങൾ അടഞ്ഞു തന്നെ കിടക്കുകയാണ്. ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാറുകൾ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം അതിർത്തികൾ അടച്ചതിനാൽ പല സംസ്ഥാനങ്ങളിലേക്കുമുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാകുന്നുണ്ട്. ചരക്കുകൾ കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും പലയിടത്തും പൊലീസ് വാഹനങ്ങൾ തടയുന്നതായാണ് പരാതി.

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി കേരള, രാജസ്ഥാൻ, കർണാടക മുഖ്യമന്ത്രിമാരെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു. ആരോഗ്യ പ്രവർത്തകരുമായും പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ടു. അതേസമയം വീടില്ലാത്തവരുടെ ജീവിതമാണ് ഏറെ ദുരിതപൂർണമായിട്ടുള്ളത്. ഇവർക്ക് ‌അഭയ കേന്ദ്രങ്ങളൊരുക്കാനുള്ള നടപടികൾ ഇപ്പോഴും പാതി വഴിയിലാണ്. സ്കൂളുകൾ അഭയ കേന്ദ്രങ്ങളാക്കുകയാണ് ഡൽഹി സർക്കാർ. മഡ്ഗാവ് റെയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം അഭയ കേന്ദ്രമൊരുക്കിയിരുന്നു. ലോക്ഡൗണിനെത്തുടർന്ന് അന്നം മുട്ടിയതോടെയാണ് വിവിധ നഗരപ്രാന്തങ്ങളിൽ കഴിയുന്ന ഭവനരഹിതർ കൂടുതൽ ദുരിതത്തിലായത്.

TAGS :

Next Story