Quantcast

തമിഴ്നാട്ടിലേക്ക് വരുന്ന മലേഷ്യന്‍ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടി മലേഷ്യയിലെ ഇന്ത്യക്കാര്‍

അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചതിനിടെയാണ് മലേഷ്യയില്‍ നിന്ന് വിമാനം വരുന്നത്.

MediaOne Logo

Web Desk

  • Published:

    1 April 2020 4:24 AM GMT

തമിഴ്നാട്ടിലേക്ക് വരുന്ന  മലേഷ്യന്‍ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടി മലേഷ്യയിലെ ഇന്ത്യക്കാര്‍
X

തമിഴ്നാട്ടിൽ കുടുങ്ങിയ മലേഷ്യൻ സ്വദേശികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാന സർവീസ്. തിരുച്ചിറപ്പള്ളിയിൽ നിന്നാണ് മലേഷ്യയ്ക്ക് സൗജന്യ സർവീസ് നടത്തുക. അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചതിനിടെയാണ് മലേഷ്യയില്‍ നിന്ന് വിമാനം വരുന്നത്. ഈ വിമാനങ്ങളില്‍ നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചു.

തമിഴ് വംശജരായ മലേഷ്യൻ സ്വദേശികൾ ഇന്ത്യയില്‍ കുടുങ്ങിയിട്ട് ദിവസങ്ങളായി. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലായി കുട്ടികൾ അടക്കം മുന്നൂറിലധികം പേരുണ്ടെന്നാണ് സൂചന. ഇവരെ നാട്ടിലെത്തിക്കാനാണ് മലേഷ്യ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നത്. ഏപ്രിൽ ഒന്ന്, രണ്ട്, നാല് തിയതികളിലാണ് സർവീസ് നടക്കുക. ഒന്നിന് രാത്രി 11.25 നാണ് ആദ്യ സർവീസ്.

സമാനമായ അവസ്ഥയില്‍ നിരവധി ഇന്ത്യക്കാര്‍ മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മലേഷ്യയില്‍ നിന്ന് വരുന്ന വിമാനങ്ങളില്‍ നാട്ടിലേക്ക് വരാന്‍ അനുമതി തേടി അവിടെയുള്ളവര്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചു.

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നൂറ് കണക്കിന് ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്. പെരമ്പലൂർ എം.പി പാരിവേന്ദർ കേന്ദ്രത്തിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മലേഷ്യന്‍ വിമാനത്തിന് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്.

TAGS :

Next Story