Quantcast

മേഘാലയയിലെ ഒരേയൊരു കോവിഡ് ബാധിതനായിരുന്ന ഡോക്ടര്‍ മരിച്ചു

ലക്ഷണങ്ങളില്ലാത്ത രോഗിയില്‍ നിന്നാകാം ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന ആശങ്ക ശക്തമാണ്. അധികൃതര്‍ ഷില്ലോങിലെ ആശുപത്രി അടക്കുകയും ആരോഗ്യപ്രവര്‍ത്തകരോട് ക്വാറന്റെയ്‌നില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു

MediaOne Logo

  • Published:

    15 April 2020 5:25 AM GMT

മേഘാലയയിലെ ഒരേയൊരു കോവിഡ് ബാധിതനായിരുന്ന ഡോക്ടര്‍ മരിച്ചു
X

മേഘാലയയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായായിരുന്ന 69കാരനായ ഡോക്ടര്‍ മരിച്ചു. ഒരേയൊരാളില്‍ മാത്രമാണ് മേഘാലയയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മേഘാലയയിലെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആദ്യ രോഗി പുലര്‍ച്ച രണ്ട് മണിയോടെ മരിച്ചതായി ആരോഗ്യമന്ത്രി എ.എല്‍ ഹെകാണ് സ്ഥിരീകരിച്ചത്.

ഷില്ലോങിലെ ബെഥനി ആശുപത്രിയിലെ ഡോക്ടറായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത് തിങ്കളാഴ്ച്ചയാണ്. മണിക്കൂറുകള്‍ക്കകം ബുധനാഴ്ച്ച പുലര്‍ച്ചയോടെ മരണവും സംഭവിക്കുകയായിരുന്നു. ഈ ഡോക്ടര്‍ അടുത്ത ദിവസങ്ങളിലൊന്നും മറ്റു സ്ഥലങ്ങളിലേക്ക് സഞ്ചരിച്ചിട്ടില്ല. ഇതോടെ അദ്ദേഹത്തിന് രോഗം പകര്‍ന്നത് മേഘാലയക്ക് അകത്തു നിന്നാണെന്നാണ് കരുതപ്പെടുന്നത്. ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത 'നിശബ്ദ രോഗി'യാണ് ഡോക്ടര്‍ക്ക് കോവിഡ് നല്‍കിയതെന്ന ആശങ്കയും ശക്തമാണ്.

ये भी पà¥�ें- ഗുജറാത്തിലെ ആശുപത്രിയില്‍ ഹിന്ദു- മുസ്‌ലിം കോവിഡ് വാര്‍ഡുകള്‍

ഡോക്ടറുടെ മരണത്തോടെ ബെഥനി ആശുപത്രി അധികൃതര്‍ സീല്‍ ചെയ്യുകയും ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ള ജീവനക്കാരോട് ക്വാറന്റെയ്‌നില്‍ പോകാനായി നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണ്. ആശുപത്രിയില്‍ അടുത്ത ദിവസങ്ങളിലെത്തിയവരില്‍ പരിശോധന നടത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ടാമത്തെ കോവിഡ് മരണമാണിത്. നേരത്തെ അസമിലെ ഹിലാക്കണ്ടി ജില്ലയില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 40 കോവിഡ് പോസിറ്റീവ് കേസുകളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിക്കിമില്‍ മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്തത്.

TAGS :

Next Story