കരുണയില്ലാത്ത ഒരു സര്‍ക്കാരിന് മാത്രമേ പാവങ്ങള്‍ക്കായി ഒന്നും ചെയ്യാതിരിക്കാന്‍ സാധിക്കുകയുള്ളു- പി. ചിദംബരം

ഒരുപാട് പേര്‍ പണമില്ലാതെ കഷ്ടപ്പെടുകയാണെന്നും സൌജന്യ ഭക്ഷണത്തിനായി കാത്തിരിക്കുകയാണെന്നും ചിദംബരം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2020-04-19 07:04:10.0

Published:

19 April 2020 7:04 AM GMT

കരുണയില്ലാത്ത ഒരു സര്‍ക്കാരിന് മാത്രമേ പാവങ്ങള്‍ക്കായി ഒന്നും ചെയ്യാതിരിക്കാന്‍ സാധിക്കുകയുള്ളു- പി. ചിദംബരം
X

പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും പണവും നല്‍കാന്‍ സര്‍ക്കാരിനോട് ആഹ്വാനം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. പാവങ്ങള്‍ക്കായി ഒന്നും ചെയ്യാതിരിക്കാന്‍ കരുണയില്ലാത്തവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് ചിദംബരം പറഞ്ഞു. ഒരുപാട് പേര്‍ പണമില്ലാതെ കഷ്ടപ്പെടുകയാണെന്നും സൌജന്യ ഭക്ഷണത്തിനായി കാത്തിരിക്കുകയാണെന്നും ചിദംബരം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

അവരുടെ അഭിമാനം കാത്തുസൂക്ഷിക്കാനായും അവരെ പട്ടിണിയില്‍ നിന്നും രക്ഷിക്കാനായും അവരുടെ അക്കൌണ്ടുകളിലേക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. അതുപോലെത്തന്നെ, ഭക്ഷണം ആവശ്യമായവര്‍ക്ക് ധാന്യങ്ങള്‍ എത്തിച്ചുകൊടുക്കാനും സര്‍ക്കാര്‍ തയാറാവണം. ഈ ചോദ്യങ്ങള്‍ ഒരേസമയം സാമ്പത്തികവും ധാര്‍മ്മികവുമാണ്. രാജ്യം നിസ്സഹായമായിരിക്കുമ്പോള്‍ നരേന്ദ്രമോദിയും നിര്‍മല സീതാരാമനും മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെട്ടു. അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോക്ക് ഡൌണിനെത്തുടര്‍ന്ന് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പലായനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. മതിയായ ഭക്ഷണവും താമസ സൌകര്യങ്ങളും ഇല്ലാത്തതിനാലാണ് ഇത്രയും ആളുകള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ചിദംബരം പാവങ്ങള്‍ക്ക് പണം നല്‍കണമെന്ന് ആഹ്വാനം ചെയ്തത്.

TAGS :

Next Story