Quantcast

ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദം; പ്രാഥമിക ഫലങ്ങള്‍ പ്രതീക്ഷയുണ്ടാക്കുന്നുവെന്ന് കേജ്‍രിവാള്‍

പ്രാഥമിക ഫലം മാത്രമാണിതെന്നും ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല

MediaOne Logo

  • Published:

    24 April 2020 9:32 AM GMT

ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദം; പ്രാഥമിക ഫലങ്ങള്‍ പ്രതീക്ഷയുണ്ടാക്കുന്നുവെന്ന് കേജ്‍രിവാള്‍
X

ഡല്‍ഹിയില്‍ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാല് കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കിവരുന്നുണ്ട്. പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങൾ പ്രതീക്ഷക്ക് വക നല്‍കുന്നുണ്ടെന്ന് കേജ്‍രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രാഥമിക ഫലം മാത്രമാണിതെന്നും ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല. എന്നാൽ പ്രതീക്ഷ നൽകുന്നതാണെന്നും കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് ഡല്‍ഹി പ്ലാസ്മ തെറാപ്പി പരീക്ഷണം ആരംഭിച്ചത്.കൊവിഡ് 19 ബാധിച്ച് രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് "കോൺവാലസെന്‍റ് പ്ലാസ്മ തെറാപ്പി". ഇത്തരത്തിൽ ശേഖരിക്കുന്ന രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി ചികിത്സയിലുള്ള കൊവിഡ് 19 രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്.

ഡൽഹിയിലെ സാകേതിലുള്ള മാക്സ് സ്വകാര്യ ആശുപത്രിയിലടക്കം പ്ലാസ്മ തെറാപ്പിക്ക് വിധേയരായ രോഗികളുടെ രോഗാവസ്ഥയിൽ പുരോഗതി കാണിച്ചിരുന്നു. ഡൽഹിയിൽ ഇതുവരെ 2,248 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.48 പേരാണ് വൈറസ് ബാധിച്ച് മരണമടഞ്ഞത്.

TAGS :

Next Story