Quantcast

മതപരമായ വേര്‍തിരിവുകള്‍ എത്രമേല്‍ നിസാരമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് കൊറോണയെന്ന് കേജ്രിവാള്‍

'നാളെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരു ഹിന്ദുവിന്റെ ജീവന്‍ മുസ്‌ലിമായ ഒരാള്‍ ദാനം ചെയ്യുന്ന പ്ലാസ്മകൊണ്ട് രക്ഷപ്പെടാം...'

MediaOne Logo

  • Published:

    26 April 2020 10:58 AM GMT

മതപരമായ വേര്‍തിരിവുകള്‍ എത്രമേല്‍ നിസാരമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് കൊറോണയെന്ന് കേജ്രിവാള്‍
X

മനുഷ്യര്‍ തമ്മിലുള്ള മതപരമായ വേര്‍തിരിവുകള്‍ എത്ര നിസാരമാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് കൊറോണ വൈറസ് ദുരന്തമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികളില്‍ ആരംഭിച്ച പ്ലാസ്മ ചികിത്സയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുവോ മുസല്‍മാനോ എന്ന് നോക്കാതെ കോവിഡ് രോഗത്തില്‍ നിന്നും രക്ഷപ്പെടുന്ന ഓരോരുത്തരും പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടുവരണമെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. പ്ലാസ്മക്ക് ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഇല്ല. നാളെ ഒരുപക്ഷേ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഹിന്ദുവിന്റെ ജീവന്‍ മുസല്‍മാന്‍ ദാനം ചെയ്ത പ്ലാസ്മയിലൂടെ രക്ഷപ്പെടാം. ഗുരുതരാവസ്ഥയിലായ മുസ്‌ലിമിന്റെ ജീവന്‍ ഹിന്ദു ദാനം ചെയ്ത പ്ലാസ്മയിലൂടേയും രക്ഷപ്പെടാമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

ये भी पà¥�ें- ഇഖ്റയിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് ജീവനക്കാര്‍ക്ക് ദുരനുഭവം; കലക്ടര്‍ക്ക് പരാതി നല്‍കി

ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ നടന്ന പ്ലാസ്മ ചികിത്സ ആദ്യഘട്ടത്തില്‍ ഫലപ്രദമാണെന്നും അദ്ദേഹം അറിയിച്ചു. കുറച്ചു ദിവസങ്ങളായി ഡല്‍ഹിയിലെ ലോക്‌നായക് ജയപ്രകാശ് നാരായണന്‍ ആശുപത്രിയിലാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. കോവിഡ് ബാധിച്ച് ശനിയാഴ്ച്ച ഗുരുതരാവസ്ഥയിലായ ഒരു രോഗിക്ക് പ്ലാസ്മ ചികിത്സ നല്‍കിയിരുന്നു. ആ രോഗിയുടെ നില പിന്നീട് മെച്ചപ്പെട്ടുവെന്നും കേജ്രിവാള്‍ പറഞ്ഞു.

പ്ലാസ്മ തെറാപിയുടെ ക്ലിനിക്കല്‍ ട്രയലിന് ഐ.സി.എം.ആര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് രണ്ട് ആശുപത്രികളിലായി 500ലധികം കോവിഡ് രോഗികളിലാണ് പ്ലാസ്മ ചികിത്സ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്നും ആന്റിബോഡികള്‍ അടങ്ങിയ പ്ലാസ്മ എടുത്ത് രോഗികളില്‍ കുത്തിവെക്കുന്നതാണ് പ്ലാസ്മ തെറാപ്പിയിലെ രീതി.

TAGS :

Next Story