Quantcast

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് പടരുന്നു

ആന്ധ്ര അതിര്‍ത്തിയില്‍ തമിഴ്നാട് മതില്‍കെട്ടി തിരുപ്പതി റൂട്ടിലുള്ള തിരുത്തണിയ്ക്ക് സമീപത്തായാണ് തമിഴ്നാട് മതില്‍ തീര്‍ത്തു

MediaOne Logo

  • Published:

    27 April 2020 1:40 PM GMT

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് പടരുന്നു
X

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് പടരുന്നു. നാല് സംസ്ഥാനങ്ങളിലെ ആകെ മരണസംഖ്യ, 99 ആയി. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ രോഗികളുടെ എണ്ണം 4633 ആണ്. മൂന്ന് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ആന്ധ്ര അതിര്‍ത്തിയില്‍ തമിഴ്നാട് മതില്‍കെട്ടി തിരുപ്പതി റൂട്ടിലുള്ള തിരുത്തണിയ്ക്ക് സമീപത്തായാണ് തമിഴ്നാട് മതില്‍ തീര്‍ത്തത്. ആംബുലന്‍സുകള്‍ക്കു പോലും കടന്നുപോകാന്‍ സാധിക്കാത്ത തരത്തില്‍ റോഡ് അടച്ച തമിഴ്നാടിന്റെ നടപടിയില്‍ ആന്ധ്രസര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. ആന്ധ്രപ്രദേശിൽ ഇന്ന് 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1177 ആയി.

കര്‍ണാടകയില്‍ ഇന്ന് ഒന്‍പതു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 512 ആയി. സംസ്ഥാനത്തെ മരണസംഖ്യ 19 ആണ്. സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് രോഗി ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടില്‍ ഇന്ന് 52 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 1937 ആയി. ഇന്ന് 81 പേര്‍ ആശുപത്രി വിട്ടു. രോഗം ഭേദമായവരുടെ എണ്ണം 1101 അയി. തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. ഇന്നലെ പതിനൊന്ന് രോഗം സ്ഥിരീകരിച്ചത്. 1001 ആണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്തെ മരണസംഖ്യ 25 ആണ്. ഏഴുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ നാലു പേര്‍ ആശുപത്രി വിട്ടു.

TAGS :

Next Story