Quantcast

ഇസ്‌ലാമോഫോബിയ 'പരസ്യ'മായി, ബേക്കറി ഉടമ അറസ്റ്റില്‍

ഒരു മുസ്‌ലിമും ഇവിടെ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നായിരുന്നു ബേക്കറി ഉടമ പരസ്യമായി നല്‍കിയത്...

MediaOne Logo

  • Published:

    10 May 2020 3:12 AM GMT

ഇസ്‌ലാമോഫോബിയ പരസ്യമായി, ബേക്കറി ഉടമ അറസ്റ്റില്‍
X

ബേക്കറിയുടെ പരസ്യത്തില്‍ പ്രകടമായ മുസ്‌ലിം വിരുദ്ധത ചേര്‍ത്ത ബേക്കറി ഉടമ അറസ്റ്റില്‍. ചെന്നൈ ടി നഗറിലെ ജൈന്‍ ബേക്കറി ഉടമയാണ് തന്റെ ബേക്കറിയില്‍ മുസ്‌ലിം തൊഴിലാളികളില്ലെന്ന് പരസ്യത്തില്‍ മേന്മയായി അവതരിപ്പിച്ചത്. ബേക്കറിയില്‍ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജൈനന്മാരാണെന്നും ഒരു മുസ്‌ലിം പോലുമില്ലെന്നുമായിരുന്നും വാട്‌സ്ആപില്‍ പ്രചരിച്ച പരസ്യം പറഞ്ഞത്.

സമൂഹമാധ്യമങ്ങളില്‍ ഇസ്‌ലാമോഫോബിക് പരസ്യം വ്യാപകമായി പ്രചരിക്കുകയും വലിയ തോതില്‍ വിമര്‍ശങ്ങള്‍ ഉയരുകയും ചെയ്തതോടെ ബേക്കറി ഉടമ പ്രശാന്തിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തുകയും ചെയ്തിട്ടുണ്ട്. കലാപത്തിന് പ്രേരിപ്പിക്കല്‍( വകുപ്പ് 153, 153A), പ്രത്യേക വിഭാഗങ്ങളെ അധിക്ഷേപിക്കല്‍(വകുപ്പ് 505, 295A) എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ये भी पà¥�ें- ലോക്ഡൗണിനിടെ രാജ്യത്ത് ന്യൂനപക്ഷ വേട്ടയെന്ന് വിമര്‍ശനം; മുസ്‌ലിം സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനൊപ്പം മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളും ശക്തിപ്പെട്ടിരുന്നു. നിസാമുദീന്‍ മര്‍കസിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കോവിഡ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കും വിധമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കിടയാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് എം.എല്‍.എമാര്‍ പരസ്യമായി മുസ്‌ലിം പച്ചക്കറി വില്‍പനക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പറഞ്ഞ് രംഗത്തെത്തി. മധ്യപ്രദേശില്‍ ചിലഭാഗങ്ങളില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് പ്രവേശനമില്ലെന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും മുസ്‌ലിം കച്ചവടക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.

TAGS :

Next Story