Quantcast

സ​ഫ​റു​ല്‍ ഇ​സ്​​ലാം ഖാ​നോ​ട് വിശദീകരണം തേടി ഡൽഹി സർക്കാർ

ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോ​ഫോബിയക്കെതിരെ അറബ്​ ലോകത്ത്​ നടന്ന കാമ്പയിനെ അനുകൂലിച്ച്​ ട്വീറ്റ്​ ചെയ്​തതിനാണ്​ അദ്ദേഹത്തിനെതിരെ കേസെടുത്തത്​

MediaOne Logo

  • Published:

    11 May 2020 11:21 AM GMT

സ​ഫ​റു​ല്‍ ഇ​സ്​​ലാം ഖാ​നോ​ട് വിശദീകരണം തേടി ഡൽഹി സർക്കാർ
X

സാമൂഹിക മാധ്യമങ്ങളിലെ പോസ്​റ്റിനെതിരെ ഡ​ല്‍ഹി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ഡോ. ​സ​ഫ​റു​ല്‍ ഇ​സ്​​ലാം ഖാ​നോ​ട് ഡൽഹി സർക്കാർ വിശദീകരണം തേടിയതായി ഹൈകോടതിയെ അറിയിച്ചു.

ഇദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്​​ ലെഫ്​റ്റനൻറ്​ ഗവർണർ അനിൽ ബൈജാൽ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ ഏപ്രിൽ 30ന്​ തന്നെ കത്ത്​ നൽകിയതായും ഡൽഹി സർക്കാറി​ന്റെ കൗൺസിൽ അനുപം ​​ശ്രീവാസ്​തവ കോടതിയിൽ പറഞ്ഞു. അദ്ദേഹത്തി​​ന്റെ പോസ്​റ്റ്​ സാമൂഹിക മൈത്രിക്ക്​ കളങ്കം വരുത്തുന്നതാണെന്ന്​ കത്തിൽ സൂചിപ്പിച്ചിരുന്നു.​ ഈ കത്തി​ന്റെ അടിസ്​ഥാനത്തിൽ മെയ്​ എട്ടിനാണ്​​ കാരണം കാണിക്കൽ നോട്ടിസ്​ നൽകിയത്​. അലോക്​ അലാഖ്​​ ശ്രീവാസ്​തവ നൽകിയ ഹരജി പരിഗണിക്കവെയാണ്​ കൗൺസിൽ കോടതി മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്​. ചെയർമാൻ പദവിയിൽനിന്ന്​ ഡൽഹി സർക്കാർ സ​ഫ​റു​ല്‍ ഇ​സ്​​ലാം ഖാനെ നീക്കണമെന്നായിരുന്നു ഹരജി. അതേസമയം, ഡൽഹി സർക്കാർ നടപടിയെടുക്കുന്നത്​ വരെ വിധിപറയുന്നില്ലെന്ന്​ കോടതി അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പോസ്​റ്റിട്ടുവെന്ന്​ ആരോപിച്ച് ഡോ. സഫറുൽ ഇസ്​ലാം ഖാനെതിരെ ഡൽഹി പൊലീസ്​ ആണ് രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. ഡൽഹി വസന്ത്​കുഞ്ച്​ സ്വദേശിയുടെ പരാതിയിലായിരുന്നു​ നടപടി. ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോ​ഫോബിയക്കെതിരെ അറബ്​ ലോകത്ത്​ നടന്ന കാമ്പയിനെ അനുകൂലിച്ച്​ ട്വീറ്റ്​ ചെയ്​തതിനാണ്​ അദ്ദേഹത്തിനെതിരെ കേസെടുത്തത്​.

TAGS :

Next Story