Quantcast

ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വെള്ളിയാഴ്ച കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍

വിദ്യാർഥികള്‍ക്ക് മുന്‍ഗണന നല്‍കും. കേരളത്തിൽ എവിടെക്കാണ് ട്രെയിൻ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    11 May 2020 4:33 AM GMT

ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വെള്ളിയാഴ്ച കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍
X

ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.വിദ്യാർഥികള്‍ക്ക് മുന്‍ഗണന നല്‍കും. കേരളത്തിൽ എവിടെക്കാണ് ട്രെയിൻ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച ശേഷം ഡൽഹി സർക്കാർ യാത്രക്കാരുടെ പട്ടിക പുറത്ത് വിടും.

അതേസമയം സംസ്ഥാന സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും.മറ്റ് സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നിലപാടുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്.പാസില്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തുന്ന ഒരാളെയും കേരളത്തിലേക്ക് പ്രവേശനം നൽകില്ല .വാളയാർ ചെക്ക് പോസ്റ്റ് എത്തും മുൻമ്പ് തന്നെ പാസില്ലാത്തവരെ തമിഴ്നാട് പൊലീസ് തടയും.പുതുതായി പാസില്ലാതെ വരുന്നവരെ പ്രവേശിപ്പിക്കേണ്ടന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരവും ഉണ്ട്. മുഖ്യമന്ത്രിയുടെ കർശന നിലപാട് മൂലമാണ് കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരിൽ തന്നെ നിരീക്ഷണത്തിലാക്കിയത്.

TAGS :

Next Story