Quantcast

മൂന്ന് സംസ്ഥാനങ്ങളിലായി വാഹനാപകടം: 16 അതിഥി തൊഴിലാളികള്‍ മരിച്ചു

മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് അപകടമുണ്ടായത്

MediaOne Logo

  • Published:

    19 May 2020 6:49 AM GMT

മൂന്ന് സംസ്ഥാനങ്ങളിലായി വാഹനാപകടം: 16 അതിഥി തൊഴിലാളികള്‍ മരിച്ചു
X

രാജ്യത്ത് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ 16 അതിഥി തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് അപകടമുണ്ടായത്. ബിഹാറിലെ ഭഗൽപൂരിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ഒമ്പതു പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാലു പേരും ഉത്തര്‍പ്രദേശില്‍ മൂന്ന് അതിഥി തൊഴിലാളികളും അപകടങ്ങളില്‍ മരിച്ചു

ഉത്തർപ്രദേശിലെ ഝാൻസി– മിർസപൂർ ഹൈവേയിലാണ് അപകടമുണ്ടായത്. മിനിലോറി മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. പത്തൊൻപതോളം പേർക്ക് ​ഗുരുതരമായി പരുക്കേറ്റു. ഡല്‍ഹിയിൽ നിന്ന് തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മഹാരാഷ്ട്രയിലെ യവത്മാലിൽ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്ന് ‍ഝാർഖണ്ഡിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോവുകയായിരുന്നു ബസ്. നാല് തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബിഹാറിലെ ബാബൽപൂരിലുണ്ടായ അപകടത്തിൽ ഒൻപത് തൊഴിലാളികളാണ് മരിച്ചത്. ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

രാജ്യത്ത് ലോക്ക്ഡൌണിനെ തുടര്‍ന്നുണ്ടായ പലായനത്തിനിടെ അതിഥി തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ടാങ്കർ ലോറി പാഞ്ഞു കയറി ദമ്പതികൾ ഉൾപ്പടെ 4 കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്നും ഇൻഡോറിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അന്നുതന്നെ പശ്ചിമ ബംഗാളിൽ നടന്ന അപകടത്തിൽ 32 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ജൽപൈഗുരി ജില്ലയിലാണ് അപകടമുണ്ടായത്.

ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചത്. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് ഔരയ ജില്ലയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം പേർക്കാണ് അന്ന് പരിക്കേറ്റത്. മധ്യപ്രദേശിലെ നരസിംഹപുര ജില്ലയിൽ പത ഗ്രാമത്തിൽ വെച്ച് കുടിയേറ്റത്തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ്, 5 തൊഴിലാളികൾ മരിച്ചിരുന്നു. ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് തളർന്ന് റെയിൽവേപാളത്തിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

TAGS :

Next Story