Quantcast

കുതിച്ചെത്തിയ പുള്ളിപ്പുലി കാലില്‍ കടിച്ചുവലിച്ചു, രണ്ട് പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, രക്ഷകരായി തെരുവ് നായകള്‍

കുതിച്ചെത്തിയ പുലി പതുങ്ങുന്ന കാഴ്ചയാണ് പിന്നെ വീഡിയോയിലുള്ളത്

MediaOne Logo

  • Published:

    19 May 2020 5:44 AM GMT

കുതിച്ചെത്തിയ പുള്ളിപ്പുലി കാലില്‍ കടിച്ചുവലിച്ചു, രണ്ട് പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, രക്ഷകരായി തെരുവ് നായകള്‍
X

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയുടെ പിടിയില്‍ നിന്ന് രണ്ട് പേര്‍ തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ പുറത്ത്. പുള്ളിപ്പുലിയെ കണ്ട് പേടിച്ചോടി ഒരാള്‍ ലോറിയില്‍ കയറി. രണ്ടാമന്‍ ഓടി കയറുന്നതിനിടെ പുള്ളിപ്പുലി കാലില്‍ പിടിച്ച് വലിക്കുകയായിരുന്നു. അയാള്‍ ശക്തിയില്‍ കാല്‍കുടഞ്ഞ് പുള്ളിപ്പുലിയുടെ പിടിവിടുവിച്ച് ലോറിയില്‍ കയറി. ഹൈദരാബാദില്‍ നിന്നുള്ള സിസിടിവിയിലാണ് പുലിയുടെ പരാക്രമ ദൃശ്യങ്ങള്‍ പതിഞ്ഞത്.

കുതിച്ചെത്തിയ പുലി പതുങ്ങുന്ന കാഴ്ചയാണ് പിന്നെ വീഡിയോയിലുള്ളത്. പുലിയുടെ പരാക്രമത്തെ വെല്ലുവിളിച്ച് ഒരു കൂട്ടം തെരുവുനായകള്‍ റോഡില്‍ അണിനിരക്കുകയായിരുന്നു. എല്ലാവരും കൂടി കുരച്ച് പുലിയെ ഭയപ്പെടുത്തി. പിന്നാലെ പുലി പതുക്കെ ലോറിയുടെ അടിയിലേക്ക് പോകുന്നത് കാണാം.

പുലിയെ പിടിക്കാന്‍ പിന്നാലെ പൊലീസ് നായകളും നിരത്തിലിറങ്ങി. ഹൈദരാബാദ് കാര്‍ഷിക സര്‍വകലാശാലക്ക് സമീപം കളത്തിനരികെ വരെ പുലിയെ പിന്തുടര്‍ന്നെങ്കിലും അതിനുശേഷം കണ്ടെത്താനായില്ല. ലോക്ഡൌണ്‍ തുടങ്ങിയ ശേഷം നിരവധി വന്യമൃഗങ്ങള്‍ രാജ്യത്തെ തെരുവുകളില്‍ ഇറങ്ങുന്നുണ്ട്.

TAGS :

Next Story