Quantcast

പി.എം കെയര്‍ ഫണ്ടിനെതിരായ ട്വീറ്റ്; സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍.

MediaOne Logo

  • Published:

    21 May 2020 10:14 AM GMT

പി.എം കെയര്‍ ഫണ്ടിനെതിരായ ട്വീറ്റ്; സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍
X

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സാഗര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് അഭിഭാഷകനായ പ്രവീണ്‍ കെ.വി പൊലീസില്‍ പരാതി നല്‍കിയത്. പി.എം കെയര്‍ ഫണ്ടില്‍ നിന്ന് പാവപ്പെട്ടവര്‍ക്കൊന്നും ലഭിക്കുന്നില്ലെന്നും പണം ദുരുപയോഗം ചെയ്യുന്നുവെന്നുമായിരുന്നു ട്വീറ്റ്.

ഈ ട്വീറ്റ് ജനങ്ങള്‍ക്കിടയില്‍ അവിശ്വാസമുണ്ടാക്കിയെന്നും അവരെ പ്രകോപിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതിക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ രംഗത്ത് എത്തി. എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമായ പരാതിയാണിതെന്നും പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടി ദുരുപയോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്ന പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് യോഗം നടക്കുക. തൊഴില്‍ നയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷകാരങ്ങളും ചര്‍ച്ചയാവും. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ലോക്ഡൗണിന്റെ പശ്ചാതലത്തില്‍ ദിനേനെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമത്തിലേക്ക് കാല്‍ നടയായും അല്ലാതെയും പുറപ്പെടുന്നത്.

TAGS :

Next Story