Quantcast

ഡൽഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരില്‍ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നുവെന്ന് പൗരാവകാശ പ്രവ൪ത്തക൪

ന്യൂനപക്ഷ വേട്ട നടത്തുന്നത് വഴി ഭരണകൂടത്തിന്റെ വ൪ഗീയ മുഖം വെളിപ്പെടുന്നുവെന്നും വിമ൪ശം

MediaOne Logo

  • Published:

    21 May 2020 1:10 PM GMT

ഡൽഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരില്‍ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നുവെന്ന് പൗരാവകാശ പ്രവ൪ത്തക൪
X

ഡൽഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരിൽ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നതെന്ന് പൗരാവകാശ പ്രവ൪ത്തക൪. കലാപത്തിന് പ്രേരിപ്പിച്ച കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

സമാധാനപരമായി പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളേയും കുട്ടികളേയും കലാപത്തിന്റെ പേരിൽ വേട്ടയാടുകയാണ്. ബി.ജെ.പി ഐ.ടി സെൽ വിവരങ്ങളനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് ആ൪.ജെ.ഡി എം.പി മനോജ് ജാ പറഞ്ഞു.

ന്യൂനപക്ഷ വേട്ട നടക്കുമ്പോൾ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിശബ്ധമായിരിക്കുകയാണെന്ന് അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറത്ത് പ്രസിഡന്റ് നവേദ് ഹാമിദ് , ടീസ്റ്റ സെറ്റിൽ വാദ്, അഡ്വ.പ്രശാന്ത്ഭൂഷൺ ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് എഞ്ചിനീയ൪ സലീം എന്നിവർ കുറ്റപ്പെടുത്തി.

TAGS :

Next Story