Quantcast

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ മുറികളില്‍ എത്തിക്കാവൂ എന്നും കേന്ദ്രനിര്‍ദേശമുണ്ട്

MediaOne Logo

  • Published:

    4 Jun 2020 4:39 PM GMT

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി
X

ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീര്‍ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. 50 ശതമാനത്തിലധികം സീറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുതെന്നാണ് പ്രധാന നിര്‍ദേശം.

ആരാധനാലയങ്ങള്‍

  • ആ​രാ​ധ​നാ​ല​യ​ത്തി​ലെ വി​ഗ്ര​ഹം, പ​രി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ൾ എ​ന്നി​വ​യി​ൽ തൊ​ടാ​ൻ ഭ​ക്ത​രെ അ​നു​വ​ദി​ക്ക​രു​ത്.

  • ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ല്‍ പ്ര​സാ​ദം, തീ​ര്‍​ത്ഥം എ​ന്നി​വ ന​ല്‍​കാ​ന്‍ പാ​ടി​ല്ല.

  • ക്യൂവി​ല്‍ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം. ആ​റ​ടി അ​ക​ലം ഉ​ണ്ടാ​ക​ണം.

  • ആ​രാ​ധ​നാ​ല​യ​ത്തി​ന് പു​റ​ത്ത് ഉ​ള്ള ക​ട​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം.

  • ആ​രാ​ധ​നാ​ല​യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​ന്‍ പ്ര​ത്യേ​ക വ​ഴി ഉ​ണ്ടാ​ക​ണം.

  • വ​ലി​യ ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന ച​ട​ങ്ങു​ക​ള്‍ അ​നു​വ​ദി​ക്ക​രു​ത്.

  • ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​നു​വ​ദി​ക്ക​രു​ത്. പ​രാ​മാ​വ​ധി റെ​ക്കോ​ര്‍​ഡ് ചെ​യ്ത ആ​ത്മീ​യ ഗാ​ന​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

  • സ​മൂ​ഹ പ്രാ​ര്‍​ത്ഥ​ന​യ്ക്ക് സ്വ​ന്തം പാ​യ​കൊ​ണ്ടു വ​ര​ണം. എ​ല്ലാ​വ​ര്‍​ക്കും ആ​യി ഒ​രു പാ​യ അ​നു​വ​ദി​ക്കി​ല്ല.

  • കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രെ മാ​ത്ര​മേ ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ.

  • താ​പ​നി​ല പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം.

  • മാ​സ്‌​കു​ക​ള്‍ ഇ​ല്ലാ​ത്ത​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്.

  • ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് കൈ​യും കാ​ലും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. ഒരുമിച്ച് ആ​ള്‍​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്.

  • ആ​രാ​ധ​നാ​ല​യം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ക​ഴു​കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വേ​ണം.

  • ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ വ​ച്ച് ആ​രെ​ങ്കി​ലും അ​സു​ഖ ബാ​ധി​ത​രാ​യാ​ൽ ഉ​ട​ൻ ത​ന്നെ അ​വ​രെ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് മാ​റ്റ​ണം. ഡോ​ക്ട​റെ വി​ളി​ച്ച് വ​രു​ത്തി പ​രി​ശോ​ധി​പ്പി​ക്ക​ണം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ല്‍ ഉ​ട​ന്‍ ആ​രാ​ധ​നാ​ല​യം അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

  • 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, 10 വ​യ​സി​ന് താ​ഴെ ഉ​ള്ള​വ​ർ, ഗ​ര്‍​ഭി​ണി​ക​ൾ മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​ർ എ​ന്നി​വ​ർ വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യ​ണം. ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ ഇ​വ​ർ വീ​ട് വി​ട്ടു പു​റ​ത്തി​റ​ങ്ങ​രു​ത്.

  • പാ​ദ​ര​ക്ഷ​ക​ള്‍ ക​ഴി​വ​തും വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ന്നെ വ​യ്ക്ക​ണം. അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ത്യേ​ക​മാ​യാ​ണ് വ​യ്‌​ക്കേ​ണ്ട​ത്. ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ച് പാ​ദ​ര​ക്ഷ​ക​ള്‍ വ​യ്ക്കാം.

ഷോപ്പിങ്ങ് മാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും മാര്‍ഗനിര്‍ദേശം

ഷോപ്പിങ് മാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മാളുകളില്‍ തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും തെര്‍മല്‍ സ്ക്രീനിങ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ മുറികളില്‍ എത്തിക്കാവൂ എന്നും കേന്ദ്രനിര്‍ദേശമുണ്ട്.

  • സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.

  • 50 ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്

  • കോവിഡ് ഉള്ളവരെ പ്രവേശിപ്പിക്കരുത്. പ്രവേശന കവാടത്തില്‍ താപ പരിശോധന നിര്‍ബ്ബന്ധം

  • ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌കുകള്‍ ധരിക്കണം.

  • ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.

  • ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.

  • ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം

  • പേപ്പര്‍ നാപ്കിന്‍ ആകണം ഉപയോഗിക്കേണ്ടത്.

  • എലവേറ്ററുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം

  • ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്

  • ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.

  • ആള്‍ക്കാര്‍ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആള്‍ക്ക് അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.

  • കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.

TAGS :

Next Story