Quantcast

ഗുജറാത്തിൽ രണ്ട് കോണ്‍ഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു: രാജ്യസഭാ തെരഞ്ഞെടുപ്പ് കടുക്കും

ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്.

MediaOne Logo

  • Published:

    4 Jun 2020 8:25 AM GMT

ഗുജറാത്തിൽ രണ്ട് കോണ്‍ഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു: രാജ്യസഭാ തെരഞ്ഞെടുപ്പ് കടുക്കും
X

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ രണ്ട് കോണ്‍ഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു. കാര്‍ജന്‍ എം.എല്‍.എ അക്ഷയ് പട്ടേൽ, കപ്രഡ എം.എല്‍.എ ജിത്തു ചൗധരി എന്നിവരാണ് രാജി വെച്ചത്‌.

ഒരു എം.എൽ.എ കൂടി പാർട്ടി വിടുമെന്നാണ് വിവരം. മാർച്ചിൽ അഞ്ച് എം.എൽ.എമാർ രാജിവെച്ചിരുന്നു. കോൺഗ്രസ് അംഗങ്ങൾ 66 ആയി കുറഞ്ഞതോടെ രണ്ട് സീറ്റിൽ ജയിക്കാനാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 103 എംഎല്‍എമാരുള്ള ബിജെപിക്ക് രണ്ട് സീറ്റുകള്‍ ഉറപ്പാണ്. കോണ്‍ഗ്രസിന്‍റെ അംഗസംഖ്യ കുറഞ്ഞതോടെ മൂന്നാമനായി നര്‍ഹരി അമിനെ രംഗത്തിറക്കിയിരിക്കുകയാണ് ബി.ജെ.പി. ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്.

"സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആരോഗ്യ, സാമ്പത്തിക, മാനുഷിക പ്രശ്നങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പക്ഷേ ബിജെപിയാകട്ടെ രാജ്യസഭാ തെരഞ്ഞെടുപ്പിനായി എംഎല്‍എമാരെ വേട്ടയാടിപിടിക്കാനാണ് ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിക്കുന്നത്"- ഗുജറാത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രാജിവ് സതവ് ട്വീറ്റ് ചെയ്തു.

TAGS :

Next Story