Quantcast

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ

കഴിഞ്ഞ ജൂൺ മൂന്നുവരെ വരെ ഈ മേഖലയിലും ചുറ്റുമുള്ള അതിർത്തി സംസ്ഥാനങ്ങളിലുമായി 11 തവണയാണ് ഭൂചലനം ഉണ്ടായത്

MediaOne Logo

  • Published:

    6 Jun 2020 1:48 PM GMT

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ
X

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ. വൻ നാശമുണ്ടാക്കാവുന്ന, റിക്ടർ സ്കെയിലിൽ 8.5 വരെ സൂചിപ്പിക്കുന്ന ഭൂകമ്പത്തിനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 11 തവണയാണ് ഡൽഹിയില്‍ ഭൂചലനം ഉണ്ടായത്.

ഭൂകമ്പ സാധ്യതയുള്ള നാലാം മേഖലയിൽ പെട്ടതാണ് ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രഭരണപ്രദേശം. കഴിഞ്ഞ ജൂൺ മൂന്നുവരെ വരെ ഈ മേഖലയിലും ചുറ്റുമുള്ള അതിർത്തി സംസ്ഥാനങ്ങളിലുമായി 11 തവണയാണ് ഭൂചലനം ഉണ്ടായത്. ഇവയെല്ലാം റിക്ടർ സ്കെയിലിൽ അഞ്ചിന് താഴെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ നൂറിലധികം വർഷമായി ഡൽഹി ഉൾപ്പെടുന്ന ഹിമാലയൻ താഴ് വരയോട് ചേർന്നുള്ള കേന്ദ്ര മേഖലയിൽ ഭൂമർദ്ദം ശക്തമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന ഇന്ത്യൻ പ്ലേറ്റ് വടക്കോട്ട് നീങ്ങി ഹിമാലയത്തിലേക്ക് ഇടിച്ചു കയറുന്നതാണ് വലിയ ഭൂമർദ്ദത്തിന് കാരണമെന്ന് ബാംഗ്ലൂർ ആസ്ഥാനമായ സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻ്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞനായ സി.പി രാജേന്ദ്രൻ പറയുന്നു.ഇത് റിക്ടർ സസ്കെയിലിൽ 8.5 വരെ രേഖപ്പെടുത്തുന്ന ഭൂകമ്പമായി മാറാൻ സാധ്യതയുണ്ട്. ജനസാന്ദ്രത കൂടുതലുള്ള ഡൽഹിയിൽ ഇതു വലിയ ദുരന്തത്തിന് ഇടയാക്കും. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്,ഹരിയാന, ഗഡ്വാൾ മേഖലയിലും വൻ നാശനഷ്ടം ഉണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ജാർഖണ്ഡിലുള്ള, ധൻബാദ് ഐഐടിയിലെ ഭൗമശാസ്ത്ര വിഭാഗത്തിന്റെ പഠനത്തിൽ സമാനമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറിയ ഭൂചലനങ്ങൾ വൻ ഭൂകമ്പത്തിനിടയാക്കുമെന്ന് ഭൗമ ശാസ്ത്ര വിഭാഗം മേധാവി പി കെ ഖാൻ പറയുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ റിക്ടർ സ്കെയിലിൽ അഞ്ചിന് താഴെയുള്ള 64 ഭൂചലനങ്ങൾ ഡൽഹി മേഖലയിൽ ഉണ്ടായിട്ടുള്ളതായി പഠനം സൂചിപ്പിക്കുന്നു. 5 മുകളിലുള്ള മുകളിൽ 8 ഭൂചലനങ്ങൾ നടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ജന സാന്ദ്രതയേറിയ നഗരങ്ങളിലൊന്നാണ് ഡൽഹി. 95 ശതമാനം നിർമ്മാണങ്ങളും അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. ഇത് ദുരന്തത്തിന് ആക്കം കൂട്ടുമെന്നും വിദഗ്ധർ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഡൽഹി യോട് ചേർന്നുള്ള നോയിഡ പ്രഭവ കേന്ദ്രമായി റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

TAGS :

Next Story